“ഇനി കൊച്ചി കായലും കൂടി ബാക്കിയുണ്ട് അതുകൂടി നിങ്ങൾ നികത്തു…” കൊച്ചി ഭരണകൂടത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് നടൻ വിനായകൻ രംഗത്ത് !! #Video #Viral

കൊച്ചി നഗര സഭയ്ക്കെതിരെയും മേയർക്ക് എതിരെയും രൂക്ഷവിമർശനവുമായി നടൻ വിനായകൻ രംഗത്ത്. കനത്ത ദിവസത്തെ മഴമൂലം കൊച്ചിയിൽ ആകമാനം വലിയ തോതിലുള്ള വെള്ളപ്പൊക്കം അനുഭവപ്പെട്ടിരുന്നു. നിരവധി മേഖലയിൽ നിന്നും വലിയ തോതിലുള്ള പ്രതിഷേധമാണ് ഭരണാധികാരികൾക്കെതിരെ ഉണ്ടായത്. ഭരണകൂടം ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കഴിഞ്ഞ ദിവസമാണ് കേൾക്കേണ്ടി വന്നത്. ഇപ്പോൾ ഒരു സാധാരണക്കാരൻ എന്ന നിലയിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടൻ വിനായകൻ. “ആദ്യം അവർ മറൈൻഡ്രൈവ് ഉണ്ടാക്കി പിന്നെ മറൈൻ വാക്ക് ഉണ്ടാക്കി. ഇനി കൊച്ചി കായൽ ഉണ്ട് അതുകൂടി നികത്തി കെട്ടിടങ്ങൾ പണിയൂ ” എന്നാണ് വിനായകൻ പ്രതികരിച്ചത്.
ഭരണാധികാരികൾക്കെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ച അദ്ദേഹം ജനം നിരത്തിലിറങ്ങുമെന്നും ഇവരെയെല്ലാം തകർക്കുമെന്നും പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന തോടുകൾ എവിടെയെന്നും എല്ലാം അവർ നികത്തിയെന്നും പറഞ്ഞ് അദ്ദേഹം ഒരു സാധാരണക്കാരുടെ വിഷമങ്ങളും പ്രതിഷേധവുമാണ് ചൂണ്ടിക്കാട്ടിയത്. ചെറിയ തോതിൽ മഴ പെയ്തപ്പോൾ തന്നെ ഇങ്ങനെ സംഭവിച്ചത് സ്ഥിതിക്ക് വലിയ തോതിൽ മഴ പെയ്തു കഴിഞ്ഞാൽ എങ്ങനെ ആകും എന്ന് ആകുലതകളാണ് കൊച്ചി നിവാസികൾ. കൃത്യമായ പ്ലാനിങ് അനുസരിച്ചുള്ള പദ്ധതികളോ ദീർഘവീക്ഷണത്തോടെ കൂടി അല്ലാത്ത നിർമ്മാണ രീതികളോ ഇല്ലാത്തതാണ് വർഷങ്ങളായി കൊച്ചി നിവാസികൾ നേരിടുന്ന ഈ ദുരന്തത്തിന് കാരണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിനായക ഈ പ്രതിഷേധ സ്വരം വലിയ രീതിയിൽ തന്നെയാണ് ആളുകൾ സ്വീകരിച്ചിരിക്കുന്നത്.