ദളപതി വിജയുടെ “ബിഗിലി”ന്റെ രണ്ടാംഭാഗം വരുന്നു ?? ചിത്രത്തിലെ റായപ്പൻ” കഥാപാത്രത്തെ കേന്ദ്രീകരിച്ച് മറ്റൊരു ചിത്രം ഒരുക്കുമെന്ന് സൂചന നൽകി ആറ്റ്ലി രംഗത്ത് !!

വിജയ് ആരാധകർക്ക് ആവേശമായി
ദീപാവലി റിലീസായി ഇന്ത്യയൊട്ടാകെ പ്രദർശനത്തിനെത്തിയ ബിഗിൽ എന്ന ചിത്രം കളക്ഷൻ റെക്കോർഡുകൾ അക്കാര്യത്തിൽ പുതിയ റെക്കോർഡുകൾ തന്നെ തീർക്കുകയാണ്. മികച്ച അഭിപ്രായത്തോടെ ചിത്രം മികച്ച പ്രദർശനവിജയം തുടരുകയാണ്.
വിജയ് ആരാധകര്‍ കാത്തിരിക്കുന്ന മാസ്സ് സിനിമ ഒക്ടോബര്‍ 25നാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ ആദ്യ ദിനം 300 ഫാന്‍സ് ഷോകളും ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 650 ലും, കര്‍ണാടകയില്‍ 400 ലും, നോര്‍ത്ത് ഇന്ത്യയില്‍ 250 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനവിജയം തുടരുമ്പോൾ ആരാധകർക്ക് ഏറെ ആവേശം നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വശത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂടാതെ വിജയ് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന ഒരു വിവരം കൂടി സംവിധായകൻ ആറ്റ്ലി പങ്കുവയ്ക്കുന്നു. ബിഗിലിലെ റായപ്പൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് മറ്റൊരു ചിത്രമൊരുക്കാൻ സംവിധായകൻ ആറ്റ്‌ലി തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. വിജയുടെ കരിയറിൽ വെച്ച് തന്നെ ഏറ്റവും അഭിനയ പ്രാധാന്യവും പ്രശംസയും നേടിയ കഥാപാത്രമാണ് ബിഗിലെ റായപ്പൻ. ചിത്രം ബിഗിലിന്റെ രണ്ടാംഭാഗമായി ആണോ അതോ ചിത്രത്തിലെ കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ചിത്രമാണ് വരാൻ പോകുന്നത് എന്ന ആകാംഷയിലാണ് വിജയ് ആരാധകർ.

ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ റിപ്പോർട്ട് ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ കേരളത്തിലെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ആകെ 143 തീയേറ്ററുകളിലായിരുന്നു ‘ബിഗിലി’ന്റെ റിലീസ്. ഒപ്പം അങ്ങേളമിങ്ങോളമുള്ള വിവിധ കേന്ദ്രങ്ങളിലായി 308 ഫാന്‍സ് ഷോകളും നടന്നു. വിലയിരുത്തൽ അനുസരിച്ച്
ചിത്രം കേരളത്തിൽ നിന്ന് 148 തിയേറ്ററുകളിൽ നിന്ന് ആദ്യ ദിവസം 4.80 കോടി രൂപയാണ് ബിഗിൽ കളക്ട് ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. യുഎസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിൽ വിജയുടെ ഏറ്റവും മികച്ച എന്റർടൈൻമെന്റായി തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.