സുരേഷ് ഗോപി ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ?? മലയാള സിനിമയുടെ ആക്ഷൻ കിങ് ഇനി കേരള രാഷ്ട്രീയത്തിലെ പടത്തലവൻ !! ആകാംക്ഷയോടെ കേരള ജനത…

സിനിമാ മേഖലയിൽ നിന്നും അൽപ്പം ഇടവേള എടുത്ത് മാറി നിന്ന രാഷ്ട്രീയത്തിൽ സജീവമായ സുരേഷ് ഗോപി മലയാള സിനിമയിലേക്ക് വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അദ്ദേഹത്തിന് ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കേണ്ട ഒരു സാഹചര്യം ഒരു തിരിഞ്ഞ് വരികയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണർ ആയി
കേരളത്തിൽനിന്ന് പോയതോടെ കേരളത്തിലെ ബിജെപി ഘടകത്തിന് അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നിയമിക്കാൻ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്ക് താല്പര്യമുള്ളതായി റിപ്പോർട്ടുകൾ. ഏറെ ജനകീയ സ്വാധീനമുള്ള ഒരു നേതാവിനെ കണ്ടെത്താനാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. കാരണം ബിജെപി എന്ന പാർട്ടി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിക്ക് വൻ ജനപ്രീതി സൃഷ്ടിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇതുകാരണം ബിജെപിക്ക് കേരളത്തിലുള്ള ജനപ്രീതി കൂടാൻ കാരണമായിട്ടുണ്ടെന്നും അതിനാൽ സുരേഷ്ഗോപിയെ തന്നെ നേതൃത്വ നിരയിലേക്ക് കൊണ്ടുവന്ന് പാർട്ടിയെ കൂടുതൽ ജനകീയമാക്കാനാണ് കേന്ദ്രത്തിന്റെ എന്നാണ് സൂചനകൾ.നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ പേരുകളാണ് ഉയര്‍ന്നു കേട്ടുകൊണ്ടിരുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ക്യാമ്പ് ഉയര്‍ത്തിക്കാട്ടുന്ന കെ സുരേന്ദ്രന്‍, ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തോല്‍വികളാണ് വെല്ലുവിളിയാകുന്നത്.

ശബരിമല വിഷയം തുണയ്ക്കുമെന്ന് കരുതിയ കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ നിലവിൽ വരുന്ന വാർത്തകളോട് ബിജെപി നേതൃത്വമോ സുരേഷ് ഗോപിയെ പ്രതികരിച്ചിട്ടില്ല. സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു സുരേഷ് ഗോപി സജീവമായിത്തന്നെ രാഷ്ട്രീയരംഗത്തും നിലയുറപ്പിക്കാൻ സാധിക്കുമോ എന്നാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്. കേരളത്തിലെ ബിജെപി നേതൃത്വനിരയിൽ ഇത്രയും ജനകീയനായ ഏക താരം സുരേഷ് ഗോപി തന്നെയാണ്.