താരപുത്രന്മാർക്കിടയിലേക്ക് മറ്റൊരു താരവും കൂടി എത്തുകയാണ് !! യുവതാരനിരയിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ നടൻ ഷഹീൻ സിദ്ദിഖ് !! അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷകൾ നൽകുന്നു….

സൂപ്പർതാരങ്ങളുടെ പുത്രന്മാർ സിനിമയിലെത്തുന്നു അവരും സൂപ്പർതാരങ്ങൾ താരങ്ങളായി മാറുന്നു. ലോകസിനിമയിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു രീതി ആണിത്. മലയാളത്തിൽ താരപുത്രന്മാരുടെ ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ കാളിദാസ് ജയറാം തുടങ്ങിയതാര പുത്രന്മാർക്കിടയിലേക്ക് ഇതാ മറ്റൊരാൾ കൂടി കടന്നു വരികയാണ്. അഭിനയ ജ്ഞാനം കൊണ്ടും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള വൈവിധ്യം കൊണ്ടും മലയാളികളെ പതിറ്റാണ്ടുകളായി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടൻ സിദ്ദിഖിനെ മകൻ ഷഹീൻ സിദ്ദിഖ് മലയാളസിനിമയിലേക്ക് സജീവമാകാൻ തയ്യാറെടുക്കുകയാണ്. അദ്ദേഹം നായകനായി അഭിനയിക്കുന്ന ഒരു കടത്ത് നാടൻ കഥ എന്ന ചിത്രം ഏറെ പ്രതീക്ഷകൾ നൽകുന്നു.മുൻനിര നായകനിരയിലേക്ക് ഈ യുവതാരവും ശ്രദ്ധിക്കപ്പെടുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററുകളും ക്യാരക്ടർ പോസ്റ്റുകളും വലിയ തരംഗമാണ് സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചത്.
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. മനോഹരമായ ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് ഹരീഷ് നാരായണനും ജോബി തരകനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകൻ പീറ്റർ സാജനോടൊപ്പം അനൂപ് മാധവും ചേർന്നാണ്.ഉടൻ തന്നെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന് തയ്യാറെടുക്കുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

നീരാഞ്ജനം സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഷാനു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ നടമാടുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് ‘ഒരു കടത്ത് നാടൻ കഥ’ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ കുഴൽപണ മാഫിയയുമായി ബന്ധത്തിലേർപ്പെട്ട ഒരു ചെറുപ്പക്കാരനെ ജീവിത കഥയാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.നവാഗത പീറ്റർ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് റിതേഷ് കണ്ണനാണ്.

ഷഹീൻ സിദ്ദിഖിനൊപ്പം പ്രേക്ഷകരുടെ പ്രീയതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രദീപ് റാവത്, സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നി ജനപ്രിയ താരങ്ങൾ കൂടി എത്തുന്നതോടെ ‘ഒരു കടത്ത് നാടൻ കഥ’ മികച്ചൊരു എന്റർടൈൻമെന്റ് ആയിരിക്കും.