“രാജ്യത്ത് ദളിതരെ പശുവിന്റെ പേരിൽ ഇല്ലാതാക്കുന്നു എന്ന പ്രചാരണം വ്യാജം… പ്രശ്നങ്ങൾ എല്ലാം നടക്കുന്നത് പെണ്ണ് കേസിന്റെ പേരിൽ” :നടനും എംപിയുമായ സുരേഷ് ഗോപി.

നീണ്ട നാളുകളുടെ ഇടവേളയ്ക്കു ശേഷം നടൻ സുരേഷ് ഗോപി രാഷ്ട്രീയ രംഗത്തേക്ക് സജീവമാവുകയാണ്. എറണാകുളത്ത് നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പ്രചരണ പരിപാടിയിൽ ആവേശമായി സുരേഷ് ഗോപി പങ്കെടുത്തു. ഉപതെരഞ്ഞെടുപ്പിൽ 5 മണ്ഡലങ്ങളിലും വലിയ മുന്നേറ്റം എൽഡിഎ സ്ഥാനാർഥികൾ കാഴ്ചവയ്ക്കും എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. പ്രചരണ പരിപാടികൾക്ക് ഇടയിൽ തന്റെ രാഷ്ട്രീയവും നിലവിലെ രാഷ്ട്രീയ പാർട്ടികളോടുള്ള തന്റെ അതൃപ്തിയും വ്യക്തമാക്കുന്നതിൽ സുരേഷ് ഗോപി ഒരു മടിയും കാട്ടിയില്ല. എൻഡിഎ സ്ഥാനാർഥി സിജി രാജഗോപാലിന്റെ പ്രചരണത്തിനായി എത്തിയ സുരേഷ് ഗോപിയെ കാണാൻ നിരവധി ജനങ്ങൾ ആണ് ഒത്തുകൂടിയത്. ഈ പ്രചരണ പരിപാടിക്കിടയിൽ സുരേഷ് ഗോപിയുടെ ഒരു പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
വട്ടിയൂർക്കാവിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി എസ് സുരേഷിനു വേണ്ടി താരം പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്ന വേളയിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. രാജ്യത്ത് വർഗീയപരമായി നടമാടുന്ന പശുവിന്റെ പേരിൽ ഉള്ള പ്രശ്നങ്ങൾ യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നും പെണ്ണ് കേസിന്റെ പേരിലാണ് ഇത്തരം പ്രശ്നങ്ങൾ നടക്കാറുള്ളതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ” ഉത്തരേന്ത്യയിൽ ദളിതരെ ഇല്ലായ്മ ചെയ്യുന്നു എന്ന തരത്തിലുള്ള പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്, സത്യത്തിൽ പശുവിന്റെ പേരിലാണ് പ്രശ്നങ്ങൾ എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. പ്രശ്നങ്ങൾ എല്ലാം നടക്കുന്നത് പെണ്ണുകേസ് പേരിലാണ്”

സുരേഷ് ഗോപിയുടെ ഈ പ്രസ്താവന വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ആയിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് അയച്ച അതിനെ ചുറ്റിപ്പറ്റി നടമാടിയ വിവാദങ്ങളെക്കുറിച്ചും സുരേഷ് ഗോപി പ്രതികരിക്കുകയുണ്ടായി. ബിഹാറിൽ ചിലർ ക്കെതിരെ കേസെടുത്തതിൽ കേരളത്തിലുള്ളവർക്ക് അകാരണമായ പ്രശ്നങ്ങൾ ആണെന്നാണ് താരം പ്രതികരിച്ചത്. ലോക്സഭ ഇലക്ഷന് ശേഷം മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നും പൊതുവേദികളിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞു നിന്ന സുരേഷ് ഗോപി സിനിമാരംഗത്ത് വീണ്ടും സജീവമാകാൻ തയ്യാറെടുക്കുകയാണ്. ഈ സന്ദർഭത്തിൽ അദ്ദേഹം രാഷ്ട്രീയപരമായ നിലപാടുകൾ തുറന്നു പറയുന്നതും പ്രവർത്തിക്കുന്നതും കേരളത്തിലെ രാഷ്ട്രീയ സമൂഹം ഉറ്റുനോക്കുകയാണ്.