കീലേരി അച്ചുവും കുട്ടന്‍പിള്ള പോലീസുമൊക്കെ മനസ്സില്‍ ഇപ്പോഴുമില്ലേ? 80’കളിൽ അരങ്ങുവാണവർ പുതു തലമുറയുമായി കൈകോർക്കുന്നു !!റിലീസിനൊരുങ്ങുന്ന “വാര്‍ത്തകള്‍ ഇതുവരെ” സിനിമയുടെ രസകരമായ വിശേഷങ്ങൾ….

മലയാള സിനിമയിലെ സുവർണ്ണ കാലഘട്ടത്തിലെ കുറേ കഥാപാത്രങ്ങൾ പുനരാവിഷ്കരിക്കുകയാണ്.”വാർത്തകൾ ഇതുവരെ” എന്ന പുതിയ മലയാള ചിത്രമാണ് 80-90 കാലഘട്ടത്തിലെ ജനപ്രിയ കഥാപാത്രങ്ങളുടെ പുതിയ രീതിയിലുള്ള ഒരു ആവിഷ്ക്കാരവുമായി എത്തുന്നത്. കീലേരി അച്ചുവിന്റെ അനുസ്മരിപ്പിച്ചുകൊണ്ട് മാമുക്കോയയും തീപ്പൊരി പത്രാധിപനായി ഇന്ദ്രൻസും എസ് ഐയായി നെടുമുടിവേണുവും എത്തുന്ന ചിത്രം പുതുതലമുറയിലെ ജനപ്രിയ താരങ്ങളുമായുമൊത്തുള്ള ഒരു പരീക്ഷണ ചിത്രം തന്നെയാണ്. യുവതാര നിരയിലെ ശ്രദ്ധേയരായ നടൻ സിജു വത്സൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പുതുമുഖ താരം അഭിരാമി ഭാർഗവനാണ് നായികയായി എത്തുന്നത്.നവാഗതനായ മനോജ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നവംബറിൽ തീയറ്ററുകളിൽ എത്തും. വിനയ് ഫോർട്ട്, സൈജു കുറുപ്പ്, സുധീർ കരമന തുടങ്ങിയ പുതുതലമുറയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. എന്നാൽ ചിത്രം പഴയ സിനിമകളുടെ ഒരു ആവർത്തനമായിരിക്കില്ല.മാറിയ മലയാളി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ വാസന്ത കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന 80-90 കാലഘട്ടത്തിലെ
ഹാസ്യ കഥാപാത്രങ്ങൾ ഇന്നും സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ രൂപത്തിൽ യുവതലമുറയിൽ സജീവമായി നിലനിൽക്കുന്നു.
മാമുക്കോയും, നെടുമുടി വേണുവും, ഇന്ദ്രൻസും മുഖ്യ കഥാപാത്രങ്ങളായി നർമ്മത്തിന് പ്രാധാന്യം ഉള്ള ഒരു സിനിമയിലെത്തുമ്പോൾ അത് എല്ലാ പ്രേക്ഷകരിലും കൗതുകമുണർത്തുന്നു.