നൂറാം ജന്മദിനം ആഘോഷിക്കുന്ന മേരിയമ്മയ്ക്ക് മോഹൻലാലിനെ നേരിട്ട് കാണണമെന്ന് ആഗ്രഹം !! തലമുറകളുടെ ആവേശം മോഹൻലാൽ…

തന്റെ നൂറാം ജന്മദിന ആഘോഷത്തിൽ നടനവിസ്മയം മോഹൻലാലിനെ കാണാമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഏറ്റവും പ്രായം ചെന്ന മോഹൻലാൽ ആരാധിക. അഞ്ചു തലമുറകൾക്കൊപ്പം നൂറാം ജന്മവാർഷികം ആഘോഷിക്കുന്നതിനിടയിലാണ് മേരിയമ്മ തന്റെ മനസിലെ ആഗ്രഹം തുറന്നു പറഞ്ഞത്. 5 തലമുറകൾക്കൊപ്പം ജീവിച്ച എറണാകുളം തൈക്കൂടം സ്വദേശിയായ മേരി അമ്മ വലിയൊരു മോഹൻലാൽ ആരാധികയാണ്. തലമുറകൾ കൊപ്പം ജന്മദിനമാഘോഷിച്ച വേളയിലാണ് മേരിയമ്മ തന്റെ മനസ്സിലുള്ള ആഗ്രഹം തുറന്നു പറഞ്ഞത്. എട്ടു മക്കളുള്ള മേരി അമ്മയ്ക്ക് ജീവിതത്തിൽ ഇതു വരെയും മോഹൻലാലിനെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. മേരിയമ്മയുടെ മൂത്ത മകൾക്ക് 82 വയസ്സ് ആണുള്ളത്. മക്കൾക്ക് കൊച്ചു മക്കൾക്കും കേക്ക് മുറിച്ചു നൽകി ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ആണ് മനോരമ ന്യൂസിനോട് ആ ആഗ്രഹം മേരിയമ്മ തുറന്ന് പറഞ്ഞത്. വാർത്തകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ മോഹൻലാൽ മേരിയമ്മേയെ കാണാൻ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മോഹൻലാലിനെ നേരിൽ കാണണമെന്ന ആഗ്രഹത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പക്ഷേ അത് തുറന്നു പറഞ്ഞത് ഇപ്പോൾ ആണെന്ന് മാത്രം. ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ മലയാളി പ്രേക്ഷകർക്ക് ഒന്നടങ്കം പ്രിയങ്കരനായ മോഹൻലാൽ പുതുതലമുറയിലും പഴയ തലമുറയിലും ധാരാളം ആരാധകരെ സൃഷ്ടിക്കുന്നു. മലയാള സിനിമയുടെ നെടുംതൂണായി മോഹൻലാൽ നിലകൊണ്ട നാല് പതിറ്റാണ്ടുകൾ കഴിയുന്നു. ഈ മുത്തശ്ശിയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാകട്ടെ എന്നാണ് ഏവരും ആശംസിക്കുന്നത്.