“15 വർഷത്തെ സ്വപ്നമാണ് പൂവണിഞ്ഞത്… ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാൻ സാധിച്ചത് എന്റെ മഹാഭാഗ്യം !! ” വിഷ്ണു ഉണ്ണികൃഷ്ണൻ മനസ്സു തുറക്കുന്നു.

സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കണമെന്ന് ഈ സിനിമയിലെ മറ്റ് എല്ലാ താരങ്ങളുടെയും ആഗ്രഹമാണ്. ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത ജനശ്രദ്ധ നേടിയിട്ടുള്ള പല താരങ്ങളും ഈ കാര്യം പൊതുവേദികളിൽ തുറന്നു പറഞ്ഞിട്ടുള്ളതാണ്.തങ്ങളുടെ ഇഷ്ട താരത്തിനൊപ്പം തിരശ്ശീലയിൽ ഒരു സീനിൽ എങ്കിലും എത്താൻ വലിയ ആഗ്രഹം ആണെന്നുള്ള വെളിപ്പെടുത്തലുകൾ ആരാധകർക്കും ആവേശമായ കാര്യമാണ്.സിനിമാ ജീവിതം തുടങ്ങിയിട്ട് 15 വർഷം പിന്നിടുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്.സിദ്ദിഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിൽ മുഖ്യകഥാപാത്രമായി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നുണ്ട്.നടന വിസ്മയം മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്നും ആ ആഗ്രഹം ഇപ്പോഴിതാ ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെ പൂർത്തിയായിരിക്കുന്നു എന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ തുറന്നു പറഞ്ഞിരിക്കുകയാണ്.സിനിമയ്ക്കുവേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച് ചെറിയ വേഷങ്ങൾ ചെയ്തു മലയാളത്തിൽ നിന്ന് ഈ ചെറുപ്പക്കാരൻ ഇപ്പോൾ സിനിമയിൽ ഏറ്റവും ശ്രദ്ധേയമായ താരമായി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.വിഷ്ണു മോഹൻലാലിനൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു.ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു സുഹൃത്ത് ബിബിൻ ജോർജുമൊത്ത് അമർ അക്ബർ അന്തോണി എന്നാൽ ഹിറ്റ് ചിത്രത്തിന് തിരക്കഥയെഴുതി പ്രേക്ഷകരെ ഞെട്ടിച്ചു.

പിന്നീട് വന്ന കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ നായകനായി വിഷ്ണു അരങ്ങേറ്റം കുറിച്ച പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചു. സാമ്പത്തികമായി വളരെ വലിയ വിജയം നേടിയ ആ ചിത്രത്തിലെ വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രകടനം മലയാളി പ്രേക്ഷകർ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്. പിന്നീട് യൂത്ത് സൂപ്പർസ്റ്റാർ ദുൽഖർ സൽമാനൊപ്പം അഭിനയിക്കാനും അദ്ദേഹത്തിന്റെ സിനിമയ്ക്ക് തിരക്കഥ ഒരുക്കാനും വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജിനും കഴിഞ്ഞു. ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രത്തിലെ അന്ധനായ കഥാപാത്രമായി എത്തിയ വിഷ്ണുവിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടതാണ്.