പോയേടാ..വദൂരി.. പോയി തരത്തില്‍ പോയി കളിക്കടാ…!!! പഴയ ഡയലോഗ് ഓര്‍ത്തെടുത്ത് വിഷ്ണു ഉണ്ണികൃഷ്ണന്‍; കൈയ്യടിച്ച് ആരാധകര്‍

മിമിക്രി വേദികളില്‍ തുടങ്ങി ഇന്ന് തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ പേര് സമ്പാദിച്ചയാളാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. വിഷ്ണുവിന്റെ അഭിനയുവും,ഡയലോഗുകള്‍ പോലും മലയാളികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് പുനലൂരിലെ ഓണം ഫെസ്റ്റിവലില്‍ താരം അതിഥിയായി പങ്കെടുക്കാന്‍ പോയപ്പോള്‍ പറഞ്ഞ ഒരു പ്രസംഗമാണ്. തന്നെ മനസ്സിലാകാത്തവരുണ്ടോ സദസ്സില്‍ എന്നു ചോദിക്കുന്ന വിഷ്ണു ഒരു പഴയ കഥ പറയാം എന്ന മുഖവുരയോടെ, സലിം കുമിറിനെ അനുകരിച്ച്, താനും സലിം കുമാറും ഒന്നിച്ചുള്ള ‘മായാവി’യിലെ ഒരു രംഗം സദസ്സിെന ഓര്‍മിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. നിങ്ങള്‍ സന്തോഷിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നു കരുതിയിട്ടാണോ, അല്ലാട്ടോ എന്നും വിഷ്ണു പറയുന്നു.’ഒരു യമണ്ടന്‍ പ്രേമകഥ’യാണ് വിഷ്ണുവും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥയെഴുതിയ പുതിയ ചിത്രം. വിഷ്ണു ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്.അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥയിലൂടെ സിനിമ രംഗത്ത് എത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍. പിന്നീട് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക്ക് റോഷനിലും നായക വേഷത്തിലെത്തിയിരുന്നു. മൂന്നാമത് ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയും തീയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ഒരു നടനെന്ന നിലയിലും, അഭിനേതാവ് എന്ന നിലയിലും വിഷ്ണു ഉണ്ണികൃഷ്ണന് സമ്മാനിച്ചത്. അടുത്തതായി മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബ്രദറില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുകയാണ് താരം.

This site is protected by wp-copyrightpro.com