“എത്ര പ്രായം ആയാലും ഏറ്റവും സ്മാർട്ട്‌ ആയ ഹീറോ മമ്മൂക്കയാണ്. ഞാനാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഫാൻ” : ചിയാൻ വിക്രം !


1992­-ൽ പ്ര­ശ­സ്ത­ക്യാ­മ­റാ­മാൻ പി സി ശ്രീറാമിന്റെ സം­‌വിധാ­ന­ത്തിൻ കീ­ഴിൽ മീരാ എന്ന ചി­ത്ര­ത്തി­ലൂ­ടെ­ തുടങ്ങി, ആ ചി­ത്രം പ്ര­തീ­ക്ഷി­ച്ച വി­ജ­യം നേ­ടാത്തതിനെ തുടർന്ന് പു­തിയ മന്നർ­കൾ എന്ന ചി­ത്ര­ത്തി­ലും നാ­യ­ക­നാ­യെങ്കിലും വി­ജ­യം തു­ണ­ച്ചി­ല്ല. അതി­നെ­ത്തു­ടർ­ന്നാ­ണ് അവ­സ­ര­ങ്ങൾ തേ­ടി മല­യാ­ള­ത്തി­ലേ­ക്കു എത്തിപ്പെട്ടത്. മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം രജപുത്രൻ പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളി­ലും ഉപ­നാ­യ­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തി. നടൻ ക്യാ­പ്റ്റൻ രാ­ജു സം‌വിധാനം ചെ­യ്ത ഇതാ ഒരു സ്നേ­ഹ­ഗാ­ഥ­ വി­ജ­യ­കൃ­ഷ്ണൻ സം­വി­ധാ­നം ചെ­യ്ത മയൂരനൃത്തം എന്നീ രണ്ടു മല­യാ­ള­ചിത്ര­ങ്ങ­ളിൽ വി­ക്രം നാ­യ­ക­നുമായി. 1998-ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചത്.തുടർന്ന് ധിൽ, ധൂൾ, സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി. 2003-ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു. തുടർന്ന് പ്രമുഖ സംവിധായകരായ ശങ്കർ (അന്ന്യൻ, ഐ ),മണിരത്നം (രാവൺ) തുടങ്ങിയവരുമായും പ്രവർത്തിച്ച വിക്രം തമിഴിൽ ഇപ്പോൾ ഏറെ ആരാധകർ ഉള്ള ഒരു സൂപ്പർ താരമാണ്. വിക്രം റിപ്പോർട്ടർ ചാനലിന് നൽകിയ പ്രേത്യേക അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കുറിച്ച് പരാമർശം നടത്തി. താൻ ഒരു മമ്മൂട്ടി ഫാൻ ആണെന്നും തന്റെ ഭാര്യ ഒരു മോഹൻലാൽ ഫാൻ ആണെന്നും വിക്രം പറയുന്നു.

വിക്രം പറഞ്ഞ വാക്കുകൾ…

“തീർച്ചയായും ഞാൻ മമ്മൂട്ടി ഫാൻ ആണ്. പ്രത്യേകിച്ച് മലയാളത്തിൽ ഞാൻ തുടങ്ങിയത് മമ്മൂട്ടി സിനിമകളിലാണ്. മമ്മൂക്കയുടെ മൂന്ന് പടങ്ങൾ ചെയ്തിട്ടുണ്ട്. ഞാൻ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ fascinated ആണ്. അദ്ദേഹത്തിന് എത്ര പ്രായം ആണെങ്കിലും എങ്ങനെയാണെങ്കിലും ഏറ്റവും സ്മാർട്ട്‌ ആയിട്ടുള്ള ഹീറോ ആണ്. ഏറ്റവും മികച്ച വസ്ത്രധാരണമാണ് അദ്ദേഹത്തിന്റെ. ആ ഒരു വല്ലാത്ത charisma,, ഞാൻ എല്ലായ്പ്പോഴും അത് ഇഷ്ടപ്പെടുന്നു. എന്തൊരു പെർഫോമർ ആണ് അദ്ദേഹം ” : വിക്രം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞു.