വെറിത്തനം…!!! ദളപതി ചിത്രത്തിലെ രണ്ടാമത് ഗാനം പുറത്ത്; ആഘോഷമാക്കി ആരാധകവൃന്ദം #ThalapathySwag

ദളപതി വിജയുടെ ചിത്രം ബിജിലിലെ വെറുത്തനം എന്ന ഗാനം പുറത്ത്. ഏആര്‍ റഹ്മാന്റെ സംഗീതത്തിന് വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഫെസ്റ്റിവല്‍ സെങ്ങായിട്ടാണ് വെറിത്തനം ഒരുക്കിയിരിക്കുന്നത്. കൂടെ ഒരു മെലഡി ടച്ചുള്ളത് ഗാനത്തിന് കൂടുതല്‍ ഇമ്പം നല്‍കുന്നു. സിംഗപെണ്ണെ എന്ന ആദ്യ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

വിവേകിന്റേതാണ് വരികള്‍. റിലീസിന് പിന്നാലെ തന്നെ ആരാധകര്‍ പാട്ടു ഏറ്റെടുത്തിരിക്കുകയാണ്. തനി ആറ്റ്‌ലി സ്റ്റൈലില്‍ ഗ്രാന്റ് സ്‌കെയിലില്‍ തന്നെയാണ് ഗാനം ചിത്രീകരിച്ചിരിന്നെതെന്ന് ലിറിക്കല്‍ വീഡിയോയിലെ ചിത്രങ്ങളിലൂടെ വ്യക്തമാണ്. മരണമാസ് കൊറിയോഗ്രാഫിയുമായി വിജയുടെ ഡാന്‍സ് കൂടി കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകര്‍.

നയന്‍താര, ജാക്കി ഷ്‌റോഫ് എന്നിവരാണ് സിനിമയില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍. പെണ്‍കുട്ടികളെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.