അണിയറയിൽ ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ രണ്ട് മാസ്സ് Complete Action ചിത്രങ്ങൾ !! ഇനി വരുന്ന പൃഥ്വിരാജ് സിനിമകൾ പ്രേക്ഷകരെ കൂടുതൽ ത്രസിപ്പിക്കാൻ പോകുന്നത് !!

പൃഥ്വിരാജ് സുകുമാരൻ മലയാള സിനിമയുടെ ഉയരങ്ങളിൽ തന്റെതായ ഒരു സ്ഥാനമുറപ്പിച്ച താരമാണ്. അഹങ്കാരി എന്ന ആ വിളിപ്പേര് മാറ്റിയെടുത്തു പ്രേക്ഷകരെ കൊണ്ട് സ്നേഹത്തോടെ രാജുവേട്ടാ എന്ന് വിളിപ്പിച്ചു പ്രിത്വിരാജ് കുറച്ചു വർഷങ്ങൾ കൊണ്ട്. സിനിമയിൽ നാളിതുവരെ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിനും നിലപാടുകൾ വ്യക്തമാക്കുന്നതിനും പൃഥ്വിരാജ് എന്ന വ്യക്തി എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും തന്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന പ്രിഥ്വിരാജ് എന്ന നടൻ മറ്റുള്ള താരങ്ങളിൽ നിന്നും വളരെ വ്യത്യസ്തനായി തന്നെ നിലകൊള്ളുന്നു. സൂപ്പർസ്റ്റാർ നടൻ എന്നതിലുപരി ഒരു മെഗാ സൂപ്പർ ഡയറക്ടറായി പൃഥ്വിരാജ് മാറിക്കഴിഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന ഒരു വലിയ പ്രേക്ഷകസമൂഹം തന്നെയുണ്ട്. സമീപകാലത്ത് റിലീസ് ചെയ്താൽ ബ്രദേഴ്സ് ഡേ എന്ന ചിത്രം മികച്ച പ്രേക്ഷക അഭിപ്രായത്തോടെ പ്രദർശന വിജയം തുടരുകയാണ്. സംവിധായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് തന്റെ അഭിനയ ജീവിതത്തിലേക്ക് വീണ്ടും വ്യാപകമാവുകയാണ്. ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനും ചിത്രീകരണം തുടങ്ങാനും പോകുന്ന സിനിമകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. കുറെ നാളുകളായി ആ പ്രഖ്യാപനം കഴിഞ്ഞ ഇതുവരെയും ചിത്രീകരണം ആരംഭിക്കുന്നത് രണ്ട് ചിത്രങ്ങളെ കുറിച്ചാണ് പൃഥ്വിരാജ് വാചാലനായി ഇരിക്കുന്നത്.

പൃഥ്വിരാജ് നായകനായി എത്തുന്ന ആക്ഷനു വളരെ പ്രാധാന്യമുള്ള രണ്ടു ചിത്രങ്ങളാണ് അണിയറയിലൊരുങ്ങാൻ പോകുന്നത്. ആക്ഷൻ സീനുകൾ കൊണ്ട് മികച്ച ഒരു ദൃശ്യ വിസ്മയം തീർക്കാൻ തന്നെയായിരിക്കും ഈ രണ്ടു ചിത്രങ്ങളും പോകുന്നതെന്ന് പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയത്. മാധ്യമ പ്രവർത്തകൻ കൂടിയായ എസ്. മഹേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന കാളിയൻ എന്ന ചിത്രവും മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണ് ചിത്രീകരണം ആരംഭിക്കാൻ ആക്ഷൻ ചിത്രങ്ങൾ. ചരിത്ര കഥാപാത്രമായ ഇരവികുട്ടി പിള്ളയുടെ വലംകൈ ആയിരുന്നു കാളിയന്‍. ആ ചരിത്രത്തില്‍ നിന്നാണ് സിനിമയുടെ കഥ എത്തുന്നത് ശ്രീലങ്കയിലും മറ്റുമായി ലൊക്കേഷൻ നിശ്ചയിച്ചിരിക്കുന്ന ചിത്രം പൃഥ്വിരാജിന്റെ സിനിമകളിൽ വച്ച് ഒരു ബ്രഹ്മാണ്ഡചിത്രം തന്നെയായിരിക്കും.

ലൂസിഫറിന് ശേഷം മുരളി ഗോപിയും കമ്മാര സംഭവത്തിനു ശേഷം സംവിധായകൻ രതീഷ് അമ്പാട്ടും ഒരുമിക്കുന്ന ചിത്രത്തിൽ ഒരു പരീക്ഷണ കഥാപാത്രത്തെ ആയിരിക്കും പൃഥ്വിരാജ് അവതരിപ്പിക്കുക. മുരളി ഗോപിയും രതീഷ് അമ്പാട്ടും കമ്മാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ഒന്നിച്ചത്. ആക്ഷൻ വേണ്ടി മാത്രം നിർമ്മിക്കുന്ന ചിത്രങ്ങൾ ആകില്ല ഈ സിനിമകളൊന്നും ആക്ഷൻ കഥയുടെ മർമമായി വരുന്നതുകൊണ്ടാണ് ഒരു വലിയ രീതിയിൽ ആക്ഷൻ സീനുകൾ അണിയിച്ചൊരുക്കുന്നത് എന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞു. പൃഥ്വിരാജിനെ വിവരം ചിത്രങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള പ്രതീക്ഷകൾ നൽകി കൊണ്ടാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്.

This site is protected by wp-copyrightpro.com