നടൻ സിദ്ദിഖിന്റെ മകൻ ആദ്യമായി നായകനായെത്തുന്ന “ഒരു കടത്ത് നാടൻ കഥ” എന്ന ചിത്രത്തിന്റെ റിലീസ് ഉടൻ. ചിത്രത്തിന്റെ പോസ്റ്റർ ജനപ്രിയനായകൻ ദിലീപ് പുറത്തുവിടും !! അണിയറയിൽ ഒരുങ്ങുന്നത് ഒരു ആക്ഷൻ ത്രില്ലർ സിനിമ !!

പുതുതായി റിലീസ് ചെയ്യാൻ പോകുന്ന മലയാള ചിത്രമാണ് ഒരു കടത്ത് നാടൻ കഥ. നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഈ പുതിയ സിനിമ ഒരു ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഒരു ചിത്രമാണ്. മലയാളികളുടെ പ്രിയനടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. സലിംകുമാർ, സുധീർ കരമന, ബിജുക്കുട്ടൻ, പ്രദീപ് റാവത്ത്, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി ഏഴുപുന്ന ബൈജു, അബു സലീം, പ്രശാന്തൻ പുന്നപ്ര, അഭിഷേക്, രാജ്കുമാർ, ജയാ ശങ്കർ, ആര്യ അജിത്ത്, പ്രസിദാ, സാവിത്രി ശ്രീധരൻ, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ്(രാമു) തിരുവില്വാമല, സാഫിക് തുടങ്ങിയ മലയാളത്തിലെ വലിയ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. മികച്ച ഒരു ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് പീറ്റർ സാജനാണ്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. മനോഹരമായ ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് ഹരീഷ് നാരായണനും ജോബി തരകനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകൻ പീറ്റർ സാജനോടൊപ്പം അനൂപ് മാധവും ചേർന്നാണ്. ഏറെ പ്രതീക്ഷകളോടെ എത്തുന്ന ഈ ചിത്രത്തിന് ജനപ്രിയ നായകൻ ദിലീപിന്റെ ആശീർവാദത്തോടെ കൂടിയാണ് പുറത്തിറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ സെപ്റ്റംബർ 15ന് വൈകിട്ട് ആറുമണിക്ക് ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിടുമെന്ന് അണിയറക്കാർ അറിയിച്ചിരിക്കുകയാണ്.

ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് റിതേഷ് കണ്ണനാണ്. സംഭവബഹുലമായ കഥ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം മികച്ച ഒരു എന്റർടൈൻമെന്റ് ആയിരിക്കും.ഒഫീഷ്യൽ പോസ്റ്റർ പുറത്തു വിട്ടതിനു ശേഷം അണിയറക്കാർ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കും.
നിസ്സഹായനായ ഷാനു എന്ന കഥാപാത്രം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂർവമായ അതിജീവനത്തിന്റെയും ഒരു പകലാണ് ഒരു കടത്ത് നാടൻ കഥ എന്ന ചിത്രം..