കാത്തിരിപ്പുകൾക്ക് വിരാമം മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം ഉടൻ !! ദൃശ്യം തീർത്ത ചരിത്ര വിജയത്തിന് ശേഷം ഹിറ്റ് ജോഡികൾ വീണ്ടും ഒരുമിക്കുന്നു !! ബിഗ് ബജറ്റ് ചിത്രം നവംബറിൽ ആരംഭിക്കും…

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ദൃശ്യം എന്ന സിനിമ. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം വിവിധ ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യപ്പെട്ടത്. റീമേക്ക് ചെയ്യപ്പെട്ട ഭാഷകളിലെല്ലാം ചിത്രങ്ങൾ വലിയ രീതിയിലുള്ള വിജയവുമായിരുന്നു. മോഹൻലാൽ എന്ന അതുല്യ നടന്റെ വിസ്മയകരമായ പ്രകടനവും ജിത്തു ജോസഫ് എന്ന യുവസംവിധായകന്റെ മേക്കിങ് മികവും കൊണ്ട് ബോളിവുഡിലെ ഒരു അത്ഭുത സിനിമയായി ഇപ്പോഴും ദൃശ്യം നിലനിൽക്കുന്നു. ഒരു ചിത്രം മാത്രമേ ജിത്തു ജോസഫും മോഹൻലാലും ഒരുമിച്ച് ചെയ്തിട്ടുള്ളൂ എങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾക്കായി പ്രേക്ഷകർ വീണ്ടും കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടനെ ഏറ്റവും മികവാർന്ന രീതിയിൽ ഉപയോഗിക്കാൻ ജിത്തു ജോസഫ് എന്ന സംവിധായകൻ കഴിയുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമ കൊണ്ട് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മോഹൻലാൽ ആരാധകർക്കിടയിൽ ഒരു ജിത്തു ജോസഫ് ചിത്രത്തിനായി വലിയ രീതിയിലുള്ള കാത്തിരിപ്പാണ് ഉള്ളത്. അത്തരം കാത്തിരിപ്പുകൾ ഒക്കെ വിരാമമിട്ടു കൊണ്ടാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദൃശ്യം ജോഡികളായ മോഹൻലാലിനും ജീത്തു ജോസഫും വീണ്ടും ഒന്നിക്കാൻ പോവുകയാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രം നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഏകദേശം നൂറോളം ദിവസങ്ങൾ ആയിരിക്കും ഷൂട്ടിംഗ് പ്രവർത്തനങ്ങൾ എന്ന് പറയപ്പെടുന്നു. ജിത്തു ജോസഫ് സിനിമകളെ അപേക്ഷിച്ച് ഈ ചിത്രം ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ ആയിരിക്കും അണിയിച്ചൊരുക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശത്ത് വെച്ചും ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രത്തിൽ തമിഴിൽ നിന്നുമുള്ള പ്രമുഖ അഭിനേതാക്കൾ എത്തും എന്നാണ് അറിയാൻ കഴിയുന്നത്. ഒപ്പം നായികയായി എത്തുന്നത് തമിഴിലെ ഒരു പ്രമുഖ നടി ആയിരിക്കുമെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.

രഞ്ജി പണിക്കറുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് FEFKA സംഘടനയുമായി ചേർന്ന് ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ അത്തരത്തിൽ ഒരു സിനിമ ഉണ്ടാകില്ല വിശദീകരിച്ചുകൊണ്ട് ജിത്തു ജോസഫ് തന്നെ രംഗത്തെത്തിയിരുന്നു. ദൃശ്യത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് ഫിലിംസ് തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മോഹൻലാൽ ആരാധകർക്ക് വലിയ ആവേശം നൽകുന്നതായിരിക്കും ഈ പുതിയ സിനിമയുടെ പ്രഖ്യാപനം. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ അരങ്ങേറ്റ ചിത്രമായ ആദി സംവിധാനം ചെയ്ത ജിത്തു ജോസഫ് ആയിരുന്നു. ദൃശ്യത്തിലെ തമിഴ് പതിപ്പായ പാപനാശം അതിനുശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ഫാമിലി ക്രൈം ത്രില്ലറായ ഈ ചിത്രം അദ്ദേഹത്തിന് ഏറെ പ്രതീക്ഷയുള്ള ഒരു പ്രോജക്ട് ആണ്. ഈ ചിത്രത്തിന് ശേഷം ആയിരിക്കാം മോഹൻലാൽ ചിത്രത്തിനായി അദ്ദേഹം തയ്യാറെടുക്കുക. ഔദ്യോഗികമായ കൂടുതൽ വാർത്തകൾക്കായി സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.