‘ഒരു കടത്ത് നാടൻ കഥ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ട് ജനപ്രിയ നായകൻ ദിലീപ് !! സിദ്ദിഖിന്റെ മകൻ ആദ്യമായി നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് മികച്ച ജനപിന്തുണ !!

മലയാളികളുടെ പ്രിയ നടൻ സിദ്ദിഖിന്റെ മകൻ
ഷഹീൻ സിദ്ദിഖ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ആദ്യമായി നായകനായെത്തുന്ന “ഒരു കടത്ത് നാടൻ കഥ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വന്നിരിക്കുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്ററും അത്തരത്തിലുള്ളതാണ്. ജനപ്രിയ നായകൻ ദിലീപ് ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. മികച്ച ജനപിന്തുണയാണ് ഈ പോസ്റ്ററിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിലീപിന്റെ കൈയൊപ്പോടു കൂടി എത്തിയ ‘ഒരു കടത്ത് നാടൻ കഥ’ ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്ര വിജയകരമായി പോകുമെന്നാണ് ഏവരും വിശ്വസിക്കുന്നത്. നവാഗത പീറ്റർ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് റിതേഷ് കണ്ണനാണ്. ഷഹീൻ സിദ്ദിഖിനൊപ്പം പ്രേക്ഷകരുടെ പ്രീയതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രദീപ് റാവത്, സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നി ജനപ്രിയ താരങ്ങൾ കൂടി എത്തുന്നതോടെ ‘ഒരു കടത്ത് നാടൻ കഥ’ മികച്ചൊരു എന്റർടൈൻമെന്റ് ആയിരിക്കും.മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. മനോഹരമായ ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് ഹരീഷ് നാരായണനും ജോബി തരകനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകൻ പീറ്റർ സാജനോടൊപ്പം അനൂപ് മാധവും ചേർന്നാണ്.

എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവിന്റെ ജീവിതത്തിൽ നടമാടുന്ന സംഭവബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം മികച്ച ഒരു എന്റർടൈൻമെന്റ് ആയിരിക്കും. ഒക്ടോബർ ആദ്യവാരം റിലീസിന് ഒരുങ്ങുന്ന ചിത്രം കേരളത്തിലെ കുഴൽപണ മാഫിയയെ കുറിച്ചാണ് കഥ പറയുന്നത്. ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം ഷാനുവിന്റെ ഉമ്മയ്ക്ക് ഒരു അപകടം ഉണ്ടാവുകയും അതിനെ തുടർന്ന് ഉമ്മയുടെ ഓപ്പറേഷന് പണമാവശ്യമായി വരികയും ചെയ്യുമ്പോൾ കുഴൽ പണം കടത്താൻ തയ്യാറാവുന്ന ഷാനുവിന്റെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. നിസ്സഹായനായ ഷാനുവിന്റെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂർവമായ അതിജീവനത്തിന്റെയും ഒരു പകലാണ്
‘ഒരു കടത്ത് നാടൻ കഥ’ എന്ന ചിത്രം. നീരാഞ്ജനം സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

This site is protected by wp-copyrightpro.com