“ത്രസ്സിപ്പിച്ച് ഫഹദ് ഫാസിലിന്റെ ‘ട്രാൻസ്’ ഫസ്റ്റ് ലുക്ക്‌” ; സൂപ്പർമേക്കർ അൻവർ റഷീദിന്റെ സംവിധാനം, വിസ്മയിപ്പിക്കാൻ അമൽ നീരദിന്റെ ഛായാഗ്രഹണം !! #ഡിസംബർ_റിലീസ്

മലയാളസിനിമയിൽ തൊട്ടതെല്ലാം ബ്ലോക്ക്ബസ്റ്റർ ഹിറ്റാക്കി മാറ്റിയ ഫിലിം മേക്കർ അൻവർ റഷീദ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ ആയി തിരിച്ചുവരുന്ന ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രം ‘ട്രാന്‍സ്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു. നായകൻ ഫഹദ് തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷരിൽ നിന്ന് ഗംഭീര വരവേൽപ്പാണ് പോസ്റ്ററിന് ലഭിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായിക നസ്രിയയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പുകളിലാണെത്തുന്നത്. അൻവർ റഷീദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ഈ ചിത്രം ഒരു നാഴികക്കല്ലായി മാറും എന്നാണ് പ്രേക്ഷക പ്രതീക്ഷകൾ. ഷൂട്ടിംഗ് പൂർത്തിയായ ട്രാൻസ് ഡിസംബർ റിലീസ് ആയി തിയറ്ററുകളിൽ എത്തും.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ചിത്രീകരണ സമയം എടുത്തു പൂർത്തിയാക്കിയ ചിത്രമാണ് ട്രാൻസ്. ട്രാൻസില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. 2012ൽ പുറത്തുവന്ന ദുൽഖർ സൽമാൻ നായകൻ ആയ ഉസ്താദ് ഹോട്ടലിനു ശേഷമാണ് അന്‍വര്‍ റഷീദ് ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യുന്നത്. ഇതിനിടെ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

മമ്മൂട്ടിയുടെ ഇൻഡസ്ട്രി ഹിറ്റ്‌ രാജമാണിക്യം ആയിരുന്നു അൻവർ റഷീദ് സംവിധാനം ചെയ്ത ആദ്യ ചിത്രം.  അതുകഴിഞ്ഞു ചോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ വലിയ ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ അൻവർ റഷീദ് നിർമ്മാതാവായി പ്രേമം, ബാംഗ്ലൂർ ഡേയ്‌സ്, പറവ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും സിനിമാ പ്രേക്ഷകർക്ക് നൽകി.