തീവ്രവാദിയായി നീരജ് മാധവ്? ഹിന്ദി വെബ്‌സീരിസ് ദ ഫാമിലി മാന്‍ ന്റെ ട്രെയ്‌ലര്‍ പുറത്ത്…

നീരജ് മാധാവ് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഹിന്ദി വെബ്‌സീരിസ് ദ ഫാമിലി മാനിന്റെ ട്രെയ്‌ലര്‍ പുറത്ത്.മനോജ് ബാജ്‌പെയ്, പ്രിയമണി എന്നിവര്‍ അണിനിരക്കുന്ന സീരിസ് ആമസോണ്‍ പ്രൈമിലൂടെയാണ് പുറത്തിറങ്ങുന്നത്.ഒരു ഇന്ത്യന്‍ ചാരന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സീരിസിന്റെ വിഷയം.മൂസ എന്ന കഥാപാത്രത്തെയാണ് നീരജ് അവതരിപ്പിക്കുന്നത്.ഗോ ഗോവ ഗോണ്‍, സ്ത്രീ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജ് ആന്റ് ഡി.കെയാണ് സംവിധാനം.ഒരു ഹിന്ദീ സീരിസിന് വേണ്ടിയിട്ടാണ് താന്‍ മലയാള സിനിമയില്‍ നിന്നും വിട്ടുനിന്നതെന്ന് നീരജ് മാധവ് ഇന്‍സ്ടാഗ്രാമിലൂടെ അറിയിച്ചിരുന്നു.വീണ്ടും മലയാള സിനിമയില്‍ സജീവമാക്കാനുള്ള പ്ലാനിലാണ് താരം.പത്ത് എപ്പിസോഡുകളുള്ള സീരിസില്‍ മുഴുനീള കഥാപാത്രമാണോ നീരജിന്റേതെന്ന കാര്യത്തില്‍ വ്യക്തതയില്ല.സെപ്തംബര്‍ 20നാണ് ആമസോണിലൂടെ സീരിസ് റിലീസ് ചെയ്യുന്നത്.

വൈറൽ ആകുന്ന ട്രെയ്‌ലർ ചുവടെ ചേർക്കുന്നു.