‘തല 60’യില്‍ ബൈക്ക് റേസറായി അജിത്ത് എത്തുന്നു…!!! വില്ലനാകുന്നത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍; ശ്രീദേവിയുടെ മകള്‍ ഝാന്‍വിയുടെ തമിഴ് അരങ്ങേറ്റവും; വേറെ ലെവല്‍ ഗലാട്ടയ്ക്ക് ഒരുങ്ങി തല !!

നേര്‍കൊണ്ട പാര്‍വൈയ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അജിത് കുമാറിനെ നായകനാക്കി എച്ച്.വിനോദ് ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ വില്ലനായേക്കും. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ആന്റഗോണിസ്റ്റ് വേഷം ചെയ്യാനായി അജയ് യെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കണ്ടു സംസാരിക്കുകയും, ചര്‍ച്ച ചെയ്യുകയും ചെയ്തുവെന്നാണ് പൂറത്തുവരുന്ന വാര്‍ത്തകള്‍.

ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇൗ ചിത്രത്തിലൂടെ മകള്‍ ഝാന്‍വിയേയും തമിഴില്‍ ലോഞ്ച് ചെയ്യാന്‍ ബോണി കപൂര്‍ പ്ലാന്‍ ചെയ്യുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ട്. അജയ് ദേവഗണ്‍ ചിത്രത്തിനായി സമ്മതം മൂളിയാല്‍ തെന്നിന്ത്യയില്‍ നിന്നുള്ള ഏറ്റവും ഹൈപ്പുള്ള ചിത്രമായി തല 60 മാറുമെന്ന് സംശയമില്ല. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജയ് ദേവഗണ്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സൂചനകളുടെ അടിസ്ഥാനത്തില്‍ ഒരു ബൈക്ക് റേസറായിയാണ് അജിത്ത് സിനിമയിലെത്തുക. വാഹനപ്രേമിയായ അജിത്ത് കാറും, ബൈക്കും കൊണ്ട് സ്റ്റണ്ടുകള്‍ ചെയ്യുന്ന വീഡോയകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പല ചിത്രങ്ങള്‍ക്കും വേണ്ടിയുള്ള സറ്റണ്ടുകള്‍ ഡ്യൂപ്പിനെ വെക്കാതെ സ്വയമാണ് അജിത്ത് ചെയ്തിട്ടുള്ളത്.