“മോഹൻലാൽ സാർ ഇന്ത്യൻ സിനിമയുടെ നാഴികക്കല്ല്, അദ്ദേഹത്തിന്റെ അഭിനയം കണ്ടു പഠിക്കാൻ സാധിക്കില്ല” : നടിപ്പിൻ നായകൻ സൂര്യ നടന വിസ്മയം മോഹൻലാലിനെ കുറിച്ച്…

നടനവിസ്മയം മോഹൻലാലിന്റെ കടുത്ത ആരാധകരാണ് മിക്ക അന്യസംസ്ഥാന സിനിമാതാരങ്ങളും. മോളിവുഡിലെ കുറിച്ച് ചോദിക്കുമ്പോൾ ഏവരും മോഹൻലാൽ എന്ന നടനെ കുറിച്ച് പറയാതെ കടന്നു പോകാറില്ല. വലിയ ആവേശത്തോടെയാണ് മോഹൻലാൽ ആരാധകർ ഇത്തരം കമന്റുകൾ ആഘോഷമാക്കുന്നത്. നടിപ്പിൻ നായകൻ സൂര്യ മോഹൻലാൽ എന്ന നടനെ കുറിച്ച് മികച്ച അഭിപ്രായമാണ് കഴിഞ്ഞ ദിവസം നടത്തിയത്. സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ പരിപാടിയിലാണ് താരം മോഹൻലാലിനെ കുറിച്ച് വാചാലനായത്. മോഹൻലാൽ എന്ന നടൻ ഇന്ത്യൻ സിനിമയുടെ നാഴികകല്ല് ആണെന്നും അദ്ദേഹത്തിന്റെ അഭിനയം ഒരിക്കലും കണ്ടു പഠിക്കാൻ പറ്റില്ലെന്നും അത് മനസ്സിലാക്കാൻ മാത്രം കഴിയുന്ന വലിയൊരു സിദ്ധിയാണെന്നും നടിപ്പിൻ നായകൻ അഭിപ്രായപ്പെട്ടു. മുൻപ് പല തവണയും മോഹൻലാൽ എന്ന നടനെ കുറിച്ച് സൂര്യ നടത്തിയ വിലയിരുത്തലുകൾ വലിയ രീതിയിൽ വാർത്തയായിട്ടുണ്ട്. മുൻപ് മോഹൻലാൽ സാറിന്റെ വിരലുകൾ പോലും അഭിനയിക്കുമെന്ന് സൂര്യ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇരുവരും കാപ്പാൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ തനിക്ക് അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്നും ഇത്രയും വലിയ ഒരു പരിചയസമ്പന്നനായ താരത്തിന് ഒരു അഹങ്കാരവും കൂടാതെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും കാണിക്കാതെയുള്ള സഹകരണ മനോഭാവത്തെ അതിശയത്തോടെയാണ് താൻ നോക്കി കണ്ടതെന്നും സൂര്യ പറഞ്ഞു. മോഹൻലാൽ സാർ ഡബ്ബിങ് സ്റ്റുഡിയോയിലും ഞങ്ങളെ വിസ്മയിപ്പിച്ച എന്നും അദ്ദേഹം വലിയൊരു നടനാണെന്നു സൂര്യ പറഞ്ഞു. സൂര്യയുടെ ഈ പ്രസ്താവന ലാൽ ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ജില്ലക്ക് ശേഷം മോഹൻലാലിന്റെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും കാപ്പാൻ. ആർമി കമാൻഡോയായാണ് സൂര്യ ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന.മോഹൻലാലിൻറെ സാൾട് ആൻഡ് പെപ്പർ ലുക്കിന്റെ പേരിലും പ്രിയ താരം പ്രധാനമന്ത്രിയുടെ വേഷത്തിൽ എത്തുമെന്ന പേരിലും ശ്രദ്ധേയമായ ചിത്രമാണ് കാപ്പാൻ. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്.കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സയേഷയാണ് നായിക. യന്തിരന്‍, 2.o, കത്തി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ നിര്‍മിച്ച ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കുന്നത്. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം. ആര്യ, ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.സെപ്റ്റംബര്‍ 20ന് ‘കാപ്പാന്‍’ തിയേറ്ററുകളില്‍ എത്തും.

This site is protected by wp-copyrightpro.com