“മമ്മൂക്കയോടെല്ലാം ഇഷ്ടം ഉണ്ടെങ്കിലും ലാലേട്ടനോടാണ് കൂടുതൽ ഇഷ്ടം” : എന്ന് യുവനടൻ ഷെയിൻ നിഗം !

നവയുഗ മലയാള സിനിമയിലെ ശ്രദ്ധേയമായ യുവ സാന്നിധ്യമാണ് ഷെയിൻ നിഗം. അന്തരിച്ചു പോയ പ്രശസ്ത മിമിക്രി കലാകാരനും നടനും ആയ, അബിയുടെ മകൻ എന്ന നിലയിൽ നിന്ന് തനതായ ഒരു സ്ഥാനത്തേക്ക് ഉയരാൻ ഇക്കാലം കൊണ്ട് ഷെയിൻ നിഗം എന്ന യുവനടന് കഴിഞ്ഞു. കിസ്മത്ത്, പറവ, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ നായകസ്ഥാനം ഊട്ടിയുറപ്പിച്ച് മലയാള സിനിമയിൽ ഇന്ന് തിരക്കുള്ള യുവനടനാണ്. ഷാജി എൻ കരുൺ ഇന്ത്യയുടെ പുതിയ ചിത്രം ഓള്, ഒരു എന്റർടൈൻമെന്റ് റിയലിസ്റ്റിക് ചിത്രം ‘വലിയ പെരുന്നാൾ’ റിലീസ് ചെയ്യാൻ പോകുന്ന ഷെയിന്റെ പുതിയ ചിത്രങ്ങൾ. കൂടാതെ മറ്റു ഒട്ടനവധി സിനിമകളും ഷെയിൻ നിഗം അഭിനയിച്ചുകൊണ്ടിരിക്കുന്നു. തിരുവോണനാളിൽ ഷെയിൻ നിഗം കൗമുദി ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹത്തിന് മമ്മൂട്ടിയോടും മോഹൻലാലിനോടും ദിലീപിനോട് കൂടുതൽ ഇഷ്ടം എന്ന ചോദ്യം നേരിടേണ്ടി വന്നു. ഈ ചോദ്യത്തിന് ഉത്തരമായി ഷെയിൻ നിഗം പറഞ്ഞത് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ആരാധകർക്കിടയിലും വൈറലാവുകയാണ്.

മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരിൽ ഷെയിൻ നിഗമിന് ഏറ്റവും കൂടുതൽ ഇഷ്ടം ആരോടാണ് അവതാരികയുടെ ഈ ചോദ്യം കേട്ട് കുഴഞ്ഞ ഷെയിൻ നിഗം ഇവരെ എല്ലാവരെയും ഇഷ്ടമാണെങ്കിലും കുറച്ചു കൂടുതൽ ഇഷ്ടം ലാലേട്ടനോട് ആണ് എന്ന് തുറന്നു പറഞ്ഞു. അതോടൊപ്പം മമ്മൂക്കയുടെ അമരം എന്ന ചിത്രത്തിലെ വലിയ ആരാധകനാണ് താനെന്ന് ശൈലികളും വ്യക്തമാക്കുന്നു. ഷെയിൻ പറഞ്ഞത് : ഇവർ മൂന്നു പേരിൽ ആരോടും തനിക്കു ഇഷ്ട്ട കൂടുതൽ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആവും എന്നും ഇവരെ മൂന്നു പേരെയും ഇഷ്ടം ആണെങ്കിലും തനിക്കു മോഹൻലാലിനോടാണ് ഇഷ്ട്ട കൂടുതൽ തോന്നുന്നത് : ഷെയിൻ തുറന്നു പറയുന്നു.