കൊച്ചി മരട് ഫ്ലാറ്റ് വിഷയത്തിൽ രൂക്ഷവിമർശനവുമായി ഷമ്മി തിലകൻ !! അന്ന് മൂലമ്പള്ളിയിലെ ദരിദ്രരെ അവിടെ നിന്നും തല്ലിയിറക്കി !! ഇന്ന് മരട് ഫ്ലാറ്റിലെ അന്തേവാസികളോട് കാരുണ്യം കാണിക്കുന്നു !!

പ്രളയത്തിനുശേഷം കേരളം വീണ്ടും വിവാദങ്ങളുടെയും പ്രതിസന്ധികളുടെയും കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. എറണാകുളം മരടിലെ H2O ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിനും സംബന്ധിച്ചുള്ള വിവാദങ്ങൾ അവസാനിക്കാതെ തുടരുകയാണ്. ഫ്ലാറ്റ് പൊളിക്കുന്നതിനുമായി ബന്ധപ്പെട്ട് ഫ്ലാറ്റിലെ അന്തേവാസികൾ നടത്തുന്ന പ്രതിഷേധ സമരം കേരളത്തിൽ മുഴുവൻ വലിയ രീതിയിൽ വാർത്തയായി ഇരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും സമരമുഖത്ത് സന്ദർശനം ഉണ്ടായിരുന്നു. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷ പക്ഷത്തുനിന്നും വലിയ പിന്തുണയാണ് പ്രതിഷേധകാരായ ഫ്ലാറ്റിലെ അന്തേവാസികൾക്ക് ലഭിച്ചിരുന്നു. ഹൈക്കോടതി വിധി നടപ്പിലാക്കാൻ ബാധ്യസ്ഥരായ ഉള്ള കേരള സംസ്ഥാന സർക്കാരിന് ആ കർത്തവ്യം ചെയ്യുന്നതിന് വലിയ പ്രതിസന്ധിയാണ് മരട് ഫ്ലാറ്റ് വിഷയത്തിൽ ഉള്ളത്. സിനിമാ മേഖലയിൽ ഉള്ള മേജർ രവ, സൗബിൻ ഷാഹിർ, സംവിധായകൻ ബ്ലെസി തുടങ്ങിയ പ്രമുഖർ ഫ്ലാറ്റിൽ ഉൾപ്പെട്ടിട്ടുള്ളതു കൊണ്ട് സിനിമാ മേഖലയിൽ ഉള്ളവർക്ക് പോലും ഒരു തണുപ്പൻ പ്രതികരണമാണ് ഈ വിഷയത്തിൽ ഉള്ളത്. എന്നാൽ മഹാനടൻ തിലകൻ മകനായ നടൻ ഷമ്മി തിലകൻ മരട് ഫ്ലാറ്റ് വിഷയത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചരിക്കുകയാണ്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ രാഷ്ട്രീയക്കാരെയും കൊച്ചി നഗരസഭാ കോർപ്പറേഷനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.


മൂലമ്പള്ളി ദരിദ്രരോട് ഭരണകൂടം കാണിച്ച ക്രൂരതയെ ചൂണ്ടിക്കാട്ടിയാണ് ഷമ്മി തിലകൻ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മൂലമ്പള്ളിയിലെ നിവാസികളോട് കാണിക്കാത്ത അനുകമ്പ മരട് ഫ്ലാറ്റ് ആളുകളോട് എന്തിനു കാണിക്കുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 2008ലാണ് എറണാകുളത്തെ മൂലമ്പള്ളി എന്ന പ്രദേശത്തെ മുന്നൂറിൽ പരം കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടമാകുന്നത്. വല്ലാർപാടം ടെർമിനലിനു വേണ്ടിയായിരുന്നു ആ കുടിയിറക്കൽ. ഒരു കാരുണ്യവും കൂടാതെ കാലങ്ങളായി അവിടെ താമസിച്ചു വന്നിരുന്ന നിവാസികളെ ഭരണകൂടം അവിടെനിന്ന് ബലമായി ഇറക്കിവിട്ടു. അവരോട് കാണിക്കാത്ത അനുകമ്പയും കരുണയും മരട് ഫ്ലാറ്റിലെ ആളുകളോട് കാണിക്കുന്നതിലാണ് ഷമ്മി തിലകന്റെ രോക്ഷം. ഒരു പക്ഷത്തും നിൽക്കാതെ അദ്ദേഹത്തിന്റെ തുറന്നുള്ള ഈ പ്രസ്താവനയെ അനുകൂലിച്ച് നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

മൂലമ്പള്ളിയിലെ വീടുകൾ ഒഴുപ്പിച്ചെപ്പിൽ. (ഫയൽ ചിത്രം )

ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ളാറ്റുടമകളോട് കാട്ടണോ?
തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്.
അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയല്‍ എസ്‌റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാര്‍ക്ക് ഓശാന പാടി കൊണ്ട് നിയമത്തില്‍ വരെ ഇളവുകള്‍ ഒപ്പിച്ചു നല്‍കുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?
ഇത്തരം സാമൂഹ്യദ്രോഹികളുടെ നിര്‍മ്മാണ അനുമതിക്കും, ഒക്യുപന്‍സിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗര സഭകളുടെ #വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?
ഒന്നും ചെയ്യാനാവില്ലെന്നറിയാം…! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാല്‍ ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തല്‍കാലം പറയുന്നു.

This site is protected by wp-copyrightpro.com