“മമ്മൂട്ടിയെ നായകൻ ആക്കിയതിനാൽ മനസ്സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്” ; മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാനുള്ള കാത്തിരിപ്പിൽ സത്യൻ അന്തിക്കാട് !

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ കഴിഞ്ഞ 30 വർഷത്തിനിടയിൽ മലയാളസിനിമക്ക് നൽകി ഇന്നും ആ വിജയ സപര്യ തുടരുന്ന കുടുംബ സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സത്യൻ അന്തിക്കാട് സിനിമകളിൽ ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്  കൂടാതെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകാൻ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇന്നസെന്റ്, KPAC ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ശങ്കരാടി, ശ്രീനിവാസൻ തുടങ്ങിയവർ ഇദ്ദേഹത്തിൻറ്റെ സിനിമകളിലെ സ്ഥിരം അഭിനേതാക്കൾ ആയിരുന്നു. നായക നടന്മാരിൽ മോഹൻലാൽ, ജയറാം എന്നിവരാണ് സത്യൻ അന്തിക്കാടിനൊപ്പം കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്. മമ്മൂട്ടി സത്യൻ അന്തിക്കാടിന്റെ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടൊള്ളു. കിന്നാരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അർത്ഥം, കളിക്കളം, കനൽക്കാറ്റ്,  ഗോളാന്തര വാർത്ത, no : 1 സ്നേഹതീരം,  ഒരാൾ മാത്രം എന്നീ ചിത്രങ്ങൾക്ക് വേണ്ടിയാണ് മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒരുമിച്ചത്. കാര്‍ഷിക രംഗത്തെ മികവിന് കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകള്‍ വേദിയിലാണ് സത്യൻ അന്തിക്കാട് മമ്മൂട്ടിയെ കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കിയത്. കൈരളി ടിവി ചെയര്‍മാൻ കൂടിയായ മമ്മൂട്ടി അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സത്യൻ അന്തിക്കാട് മമ്മൂട്ടിയെ കൃഷിയിലെ തന്റെ ഗുരുനാഥനായിട്ടാണ് വിശേഷിപ്പിച്ചത്.

ഒരു സംവിധായകൻ തന്റെ സിനിമയിൽ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തിന് മനസമാധാനം ഉണ്ടാകില്ലെന്നും, പല സമയങ്ങളിലും പല സ്ഥലത്ത് നിന്നും മമ്മൂട്ടി വിളിക്കുമെന്നും ആ കഥാപത്രം ഇങ്ങനെ നടന്നാൽ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രം ഏതു രീതിയിൽ ആയിരിക്കണം, എന്നിങ്ങനെയുള്ള ചിന്തയിലായിരിക്കും മമ്മൂട്ടിയെന്നും സത്യൻ അന്തിക്കാട് പറയുന്നു. അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യവും സത്യൻ അന്തിക്കാട് കൂട്ടി ചേർത്തു പറഞ്ഞു. മമ്മൂട്ടിയുടെ ഡേറ്റിനായി സത്യൻ അന്തിക്കാട് കാത്തിരിക്കുകയാണ്. 

This site is protected by wp-copyrightpro.com