ഇതിഹാസ ചലച്ചിത്രകാരൻ സന്തോഷ്‌ ശിവന്റെ സ്വപ്നചിത്രത്തിൽ മോഹൻലാൽ നായകൻ !! എ. ആർ. റഹ്മാൻ സംഗീതം !! #BigBudget

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രക്കാരന്‍ സന്തോഷ്‌ ശിവന്‍ അദ്ധേഹത്തിന്റെ ഒരു സ്വപ്നചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഈ ചിത്രത്തില്‍ മലയാള സിനിമയുടെ നടന വിസ്മയം മോഹന്‍ലാല്‍ നായകനാവുന്നു. സിനിമയുടെ പേര് കലിയുഗം എന്നാണിട്ടിരിക്കുന്നത്. ഛായാഗ്രഹകൻ എന്ന നിലയില്‍ നിരവധി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സന്തോഷ്‌ ശിവന്‍ (ഇരുവര്‍, കാലാപാനി, പവിത്രം, യോദ്ധ എന്നിവ ഇരുവരും ഒരുമിച്ച പ്രധാന സിനിമകളാണ്) എന്നാല്‍ അദ്ദേഹം ഇതുവരെ മോഹന്‍ലാലിനെ വച്ച് ഒരു സിനിമ സംവിധാനം ചെയ്തിട്ടില്ല. കലിയുഗം സംഭവിക്കുമെങ്കിൽ മോഹന്‍ലാലുമൊത്തുള്ള ആദ്യ സംവിധാന സംരംഭമാകും ഈ ചിത്രം. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി ഓസ്കാർ ജേതാവ് ഇതിഹാസം എ.ആര്‍. റഹ്മാന്‍ സംഗീതം ഒരുക്കുവാൻ പോകുന്നു എന്ന സൂചനകളുമുണ്ട്.യുവതാരമായ കാളിദാസ് ജയറാം, മഞ്ചു വാരിയര്‍ എന്നിവരെ വച്ച് ജാക്ക് & ജില്‍ എന്ന ചിത്രം ചെയ്യുകയാണ് ഇപ്പോള്‍ സന്തോഷ്‌ ശിവന്‍. ഈ സിനിമ കഴിഞ്ഞാല്‍ ഉടന്‍ കലിയുഗത്തിന്റെ വര്‍ക്കുകള്‍ തുടങ്ങാനാണ് പ്ലാന്‍. കലിയുഗം വിവിധ ഭാഷകളില്‍ അണിയിചൊരുക്കുന്ന ഒരു ബിഗ്‌ ബജറ്റ് ചിത്രമായിരിക്കും കലിയുഗം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ ടെക്നീഷ്യന്‍മാര്‍ ഈ ചിത്രത്തിനായി ഒരുമിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ വര്‍ഷം മോഹന്‍ലാല്‍ ഇട്ടിമാണി, ബിഗ്‌ ബ്രദര്‍ എന്നീ സിനിമകള്‍ കഴിഞ്ഞാല്‍ അദ്ധേഹത്തിന്റെ സ്വന്തം സംവിധാനത്തിലുള്ള ബറോസ് എന്ന ചിത്രത്തിലാണ് അഭിനയിക്കാന്‍ പോകുന്നത്.