“69 വയസ്സാനാലും സ്റ്റൈൽ മന്നൻ എപ്പോവുമെ സൂപ്പർസ്റ്റാർ രജനി ഡാ” ; സോഷ്യൽ മീഡിയയെ കിടിലം കൊള്ളിച്ച് ‘ദർബാർ’ പോസ്റ്റർ ! എ.ആർ. മുരുകദോസ് ചിത്രം പൊങ്കൽ റിലീസിന് ! #Trending

സൗത്ത് ഇന്ത്യൻ ഹിറ്റ്‌ മേക്കർ ഡയറക്ടർ എ.ആർ മുരുകദാസിന്റെ സംവിധാനത്തിൽ സ്റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന ചിത്രം ദർബാർ-ന്റെ ത്രസ്സിപ്പിക്കുന്ന പോസ്റ്റർ പുറത്തിറങ്ങി.ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് രജനീകാന്തും നയന്താരയും ഒരുമിച്ച് ജയ്പൂരിലേക്ക് പറന്ന് ദർബറിന്റെ അന്തിമ ഷെഡ്യൂളിൽ ചേർന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു.ഇപ്പോഴിതാ ആരാധകർക്ക് ആവേശവും, ഊർജ്ജം നൽകാൻ സൂപ്പർസ്റ്റാർ രജനീകാന്ത് ഒരു മരണമാസ് ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ഈ ചിത്രത്തിൽ രജനികാന്തിനെ നായികയായെത്തുന്നത് നയൻതാരയാണ്.അതോടൊപ്പം ചിത്രത്തിൽ സുനീൽ ഷെട്ടി, പ്രതിക് ബബ്ബാർ, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹിൽ, സൂരി, ഹരീഷ് ഉത്തമാൻ, മനോബാല, സുമൻ, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.ദർബാർ എന്ന എ. ആർ മുരുഗദോസ് രജനീകാന്ത് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.സന്തോഷ് ശിവൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. എ ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ആദ്യത്തെ രജനീകാന്ത് ചിത്രമാണ് ദർബാർ.ഈ ചിത്രത്തിൽ സ്റ്റൈൽ മന്നൻ ഒരു പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. മൂണ്ട്രു മുഗം, പാണ്ഡ്യൻ തുടങ്ങിയ ചിത്രങ്ങൾ കഴിഞ്ഞ് ഏകദേശം 25 വർഷത്തിനുശേഷമാണ് രജനികാന്ത് ഒരു പോലീസ് ഓഫീസറായി എത്തുവാൻ പോകുന്നത്. രജനീകാന്തിനെ തന്നെ കാല, 2.O നിർമ്മിച്ച ലൈക് പ്രൊഡക്ഷൻസാണ് ദർബാർ നിർമ്മിക്കുന്നത്.