“സിനിമയിൽ ഞാൻ ഒരിക്കലും ഐറ്റം ഡാൻസ് ചെയ്യുകയില്ല…” ശക്തമായ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് നടി രജിഷാ വിജയൻ !!

തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുകയും അത് തുറന്നു പറയുകയും ചെയ്യുന്നത് പൊതുവേ മലയാള സിനിമയിലെ നായികമാർക്ക് ഇല്ലാത്ത ഒരു പ്രവണതയാണ്. പല നടിമാരും പല തുറന്നുപറച്ചിലും നടത്തിയിട്ടുള്ളത് വലിയ വിവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. പ്രേക്ഷകരുടെ ഇഷ്ട നടി രജിഷ വിജയൻ അത്തരത്തിലുള്ള ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ. തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള സ്വപ്ന കഥാപാത്രങ്ങളെക്കുറിച്ച് താരം മുൻപു പലയിടങ്ങളിലും തുറന്നു പറച്ചിലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ താൻ ഒരിക്കലും ചെയ്യില്ല എന്ന തീരുമാനിച്ചിട്ടുള്ള ഒരു കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രജിഷ വിജയൻ. ഒരു പ്രമുഖ ഓൺലൈൻ മീഡിയയ്ക്കും നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്ന്. സിനിമയിൽ രജിഷാ എന്താണ് ചെയ്യില്ല എന്ന് തീരുമാനിച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് താൻ ഒരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ല എന്നാണ് രജീഷ വിജയൻ പ്രതികരിച്ചത്. ഒരു നല്ല സിനിമയിൽ ഈ ഐറ്റം ഡാൻസിന് നല്ല ഒരു റോളാണ് ഉണ്ടെങ്കിൽ ആ സിനിമ നിഷേധിക്കുമോ എന്ന അവതാരികയുടെ മറുചോദ്യത്തിന് താൻ ചിലപ്പോൾ ആ കഥാപാത്രത്തെ ചെയ്യുമായിരിക്കാം എന്നാൽ ആ ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യില്ല എന്നാണ് മറുപടി നൽകിയത്. ഒരു ഐറ്റം ഡാൻസറുടെ ജീവിത കഥ പറയുന്ന ചിത്രം ആണെങ്കിൽ കൂടിയും ആ ചിത്രത്തിൽ ഐറ്റം ഡാൻസ് ഉണ്ടാവണമെന്നില്ല, അതുകൊണ്ട് ഐറ്റം ഡാൻസ് ഞാൻ ചെയ്യില്ല എന്ന് രജിഷ തുറന്നു പറഞ്ഞിരിക്കുകയാണ്. അത്തരം കാര്യങ്ങൾ സിനിമയിൽ ചെയ്യാനുള്ള ആഗ്രഹം തനിക്കില്ലെന്നും താരം വെളിപ്പെടുത്തി.

അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നടിയാണ് രജിഷ വിജയൻ. ജൂൺ, ഫൈനൽസ് തുടങ്ങിയ ചിത്രങ്ങളിലൂടെ നായികാപ്രാധാന്യമുള്ള സിനിമകൾ വിജയിപ്പിച്ചു കൊണ്ട് ഏറ്റവും മൂല്യമുള്ള നടിമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ രജിഷ വിജയൻ ചുരുങ്ങിയ കാലഘട്ടം കൊണ്ട് സ്ഥാനം പിടിച്ചു. മാറിയ മലയാളസിനിമയുടെ ഒരു മുഖം തന്നെയാണ് രജിഷാ വിജയൻ. എന്നാൽ മലയാള സിനിമയിൽ ഹോളിവുഡിൽ നിന്നു പോലും നിരവധി താരങ്ങളാണ് ഐറ്റം ഡാൻസിനായി എത്തുന്നത്. ഒരു കാലത്ത് മലയാളസിനിമയിൽ ഐറ്റം ഡാൻസുകൾ സജീവമായി ഉണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് സിനിമയിലെ അത്തരം കാര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടുന്നു.

എന്നാൽ സമീപകാലത്തായി ഉറങ്ങുന്ന സൂപ്പർതാര ചിത്രങ്ങളിൽ അടക്കം ഐറ്റം ഡാൻസ്കളുടെ സാന്നിധ്യം സജീവമായി പോരുന്നുണ്ട്. മധുര രാജ, ലൂസിഫർ, ആട് 2 തുടങ്ങി നിരവധി ബ്രഹ്മാണ്ട ചിത്രങ്ങളിൽ വലിയ മുതൽ മുടക്കിൽ തന്നെയാണ് ഐറ്റം ഡാൻസുകൾ അണിയിച്ചൊരുക്കുന്നത്. സിനിമ കൂടുതൽ ആസ്വാദ്യകരമാക്കാൻ സിനിമയ്ക്കുള്ളിൽ ചേർക്കുന്ന ഒരു മസാല ചേരുകയാണ് ഐറ്റം ഡാൻസുകൾ. ലോകവ്യാപകമായി സിനിമയിലെ ഐറ്റം ഡാൻസുകളെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾ തന്നെ നടക്കുന്നുണ്ട്. മുഖ്യധാര നായിക നടിമാരുടെ ഇത്തരത്തിലുള്ള തുറന്നു സിനിമാ രംഗത്തെ പുതിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രേക്ഷകരുടെ നിഗമനം.

This site is protected by wp-copyrightpro.com