ജെല്ലിക്കെട്ട്, പള്ളിച്ചട്ടമ്പി, ജൂതൻ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈനർ ആർ. മഹേഷ് അന്തരിച്ചു !! മഹേഷ് ചെയ്ത പോസ്റ്ററുകൾ വളരെ വലിയ രീതിയിൽ പ്രേക്ഷകർക്ക് സ്വീകരിച്ചിരുന്നു…

പ്രശസ്ത പോസ്റ്റർ ഡിസൈനിങ് ടീമായ ഓള്‍ഡ്മങ്ക്‌സിലെ സീനിയർ ഡിസൈനര്‍ ആര്‍.മഹേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത മേഖലയാണ് പോസ്റ്റർ ഡിസൈനിംഗ്. എന്നാൽ ഒരു സിനിമ ജനങ്ങളിലേക്ക് ആദ്യം എത്തുന്നത് പോസ്റ്റുകളിലൂടെയാണ് ആ പോസ്റ്റുകളിളുടെ പിന്നിൽ പ്രവർത്തിച്ച വലിയ കലാകാരന്മാരെക്കുറിച്ച് നമ്മൾ പ്രേക്ഷകർ അറിയുക പോലുമില്ല. സമീപകാലത്ത് വലിയ രീതിയിൽ ജന സ്വീകാര്യത ലഭിച്ച ചില സിനിമ പോസ്റ്ററുകളുടെ ഡിസൈനിംഗിന് പിന്നിൽ പ്രവർത്തിച്ച അതുല്യ കലാകാരനാണ് ആർ. മഹേഷ. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമാലോകത്ത് വലിയൊരു നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ധാരാളം സിനിമാ താരങ്ങളാണ് അനുശോചനം അറിയിച്ചു കൊണ്ട് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് ആർട്സിലെ പൂർവ വിദ്യാർഥി ആയിരുന്നു മഹേഷ്. 2004ൽ പെയിന്റിംങ്ങിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഓൾഡ് മാങ്സിനൊപ്പം ചേർന്ന് പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിടുന്നു. പ്രശസ്ത സംവിധായകൻ ഭദ്രൻ ഒരുക്കുന്ന സൗബിൻ ചിത്രം ജൂതന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പിന്നിലും മഹേഷ് പ്രവർത്തിച്ചിട്ടുണ്ട്. സമീപകാലത്തായി ടോവിനോയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട പള്ളിചട്ടമ്പി എന്ന ചിത്രത്തിലെ പോസ്റ്ററിന്റെ പിന്നിലും കലാകാരൻ കരങ്ങളായിരുന്നു. മഹേഷ് ഡിസൈൻ ചെയ്ത ജല്ലിക്കെട്ട് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചേറില്‍ മൂടിയ പോത്തിന്റെ രൂപത്തിനൊപ്പം ചേറിൽ തന്നെ ജല്ലിക്കട്ട് എന്ന് തലക്കെട്ടുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ശ്രദ്ധ നേടിയ പല ഫസ്റ്റ് ലുക്കുകള്‍ക്കും പിന്നില്‍ മഹേഷിന്റെ ഭാവനയായിരുന്നു. അതില്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കെട്ടി’ന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. അഭിനേതാക്കളുടെ ചിത്രങ്ങളൊന്നുമില്ലാതിരുന്ന പോസ്റ്റര്‍ ചെളി ഉപയോഗിച്ച് കൈകൊണ്ടുതന്നെ ഡിസൈന്‍ ചെയ്യുകയായിരുന്നു മഹേഷ്. തിരുവനന്തപുരം നേമം സ്വദേശിയായ ഇദ്ദേഹത്തെ മലയാളി പ്രേക്ഷക സമൂഹം തിരിച്ചറിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ആണ് മഹേഷ് ചെയ്ത അവസാന അവർക്കായി പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയുടെ മാറിയ ഡിജിറ്റൽ ഫിലിം മേക്കിങ് രംഗത്ത് വലിയ ഒരു മാറ്റം തന്നെയാണ് മഹേഷ് എന്ന ഡിസൈനർ നടത്തിയത്. വീണ്ടും ഒരുപാട് ചിത്രങ്ങളുടെ പോസ്റ്റുകൾ ഡിസൈൻ ചെയ്തു കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ചക്കേണ്ടിയിരുന്ന അദ്ദേഹത്തെ ആകസ്മികമായി മരണം പിടികൂടുകയായിരുന്നു.