“മമ്മൂക്ക OK പറഞ്ഞില്ലെങ്കിൽ ആ പ്രൊജക്റ്റ്‌ തന്നെ വേണ്ടെന്ന് വയ്ക്കും” : മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി പൃഥ്വിരാജ് ! #Exclusive

മലയാളത്തിലെ നടനവിസ്മയം സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിച്ച നടൻ പൃഥ്വിരാജ് എപ്പോഴാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുക എന്ന് ആരാധകർ അടക്കം പലരും പലപ്രാവശ്യം ചോദിച്ച ചോദ്യമാണ്.എന്നാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പൃഥ്വിരാജ് തന്നെ തന്റെ നിലപാട് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാന് ശേഷം താൻ ചെയ്യുവാൻ ഉദ്ദേശിക്കുന്നത് ഒരു മമ്മൂട്ടി ചിത്രം ആണ് എന്നും അതിന്റെ പ്ലോട്ട് തന്റെ മനസ്സിലുണ്ടെന്നും പ്രിഥ്വിരാജ് പറയുന്നു.പൃഥ്വിരാജ് നായകനാകുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ്‌ സംഘടിപ്പിച്ച ‘മ്യൂസിക്‌ റൈഡ്‌ വിത്‌ നാദിർഷ’ എന്ന പരിപാടിയിൽ ആണ് പൃഥ്വി മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്ന കാര്യം തുറന്നുപറഞ്ഞത്‌.എന്നാണ് മമ്മൂക്കയെ നായകനാക്കി ഒരു സിനിമ പൃഥ്വിരാജ് സംവിധാനം ചെയ്യുക? എന്ന നാദിർഷയുടെ ചോദ്യത്തിന് ഉത്തരമായി പൃഥ്വി പറഞ്ഞത്..’തന്റെ മനസ്സിൽ മമ്മൂക്കക്ക്‌ പറ്റിയ ഒരു കഥയുണ്ടെന്നും അത്‌ അദ്ദേഹം ഓകെ പറഞ്ഞില്ലെങ്കിൽ ഉപേക്ഷിക്കും സമ്മതം മൂളുകയാണെങ്കിൽ അതായിരിക്കും അടുത്തത്‌ ചെയ്യുക’ എന്നും പൃഥ്വിരാജ്‌ പറഞ്ഞു.അതോടൊപ്പം തന്നെ ലൂസിഫർ എന്ന സിനിമ മോഹൻലാൽ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചില്ലായിരുന്നുവെങ്കിൽ ആ സിനിമതന്നെ ഉപേക്ഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ, മോഹൻലാൽ ചിത്രം ലൂസിഫർ ആണ് മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം ഏകദേശം ഇരുന്നൂറ് കോടിയോളം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയത്.ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ലൂസിഫർ ഇപ്പോൾ രണ്ടാം ഭാഗത്തിനായി തയ്യാറെടുക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയിൽ ലൂസിഫർ രണ്ടാം ഭാഗം എമ്പുരാൻ ഒരുങ്ങുകയാണ്. രണ്ടായിരത്തി ഇരുപതിൽ ആയിരിക്കും എമ്പുരാന്റെ ചിത്രീകരണവും റിലീസും.