അണിയറയിൽ ഒരുങ്ങുന്നത് KGF പോലെ ഒരു ബ്രഹ്മാണ്ഡ പൃഥ്വിരാജ് ചിത്രം !! ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ട് മലയാള ചിത്രം റെയിൽവേ ഗാർഡ് !! വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത്…

ബാഹുബലി ശേഷം ഇന്ത്യ സിനിമാ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയ ഒരു ചിത്രമാണ് കെജിഎഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണ ഖനികളിലൊന്നായ കെ ജി എഫ്ന്റെ പശ്ചാത്തലത്തിൽ യഷ് അവതരിപ്പിക്കുന്ന റോക്കിയുടെ ജനനം മുതൽ അധോലോക നായകനിലേയ്ക്കുള്ള വളർച്ചയും ഇച്ഛാശക്തിയുമാണ് കെജിഎഫ് എന്ന ചിത്രത്തിലൂടെ സംവിധായകൻ പ്രശാന്ത് നീൽ അവതരിപ്പിച്ചത്. മേക്കിങ്ങിന്റെ പുതുമ കൊണ്ടും ബ്രഹ്മാണ്ഡമായ വിജയം കൊണ്ടും ഏതു മലയാളി പ്രേക്ഷകനും കെജിഎഫ് പോലൊരു മലയാള ചിത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അത്തരത്തിൽ ഒരു സിനിമ മലയാളത്തിൽ സംഭവിക്കാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മോളിവുഡിലെ യൂത്ത് സൂപ്പർസ്റ്റാർ പൃഥ്വിരാജായിരിക്കും ആ മലയാള സിനിമയിൽ നായകനായി അഭിനയിക്കുക. റെയിൽവേ ഗാർഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെയും പേര് നൽകിയ ഫേസ്ബുക്ക് പോസ്റ്റ് നടൻ പൃഥ്വിരാജ് തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു റെയിൽവേ കാർഡ് ആയിട്ടായിരിക്കും പൃഥ്വിരാജ് സിനിമയിൽ വേഷമിടുന്നത്. ക്രേസി ഗോപാലൻ, തേജാഭായി ആൻഡ് ഫാമിലി, ഫയർമാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ദീപു കരുണാകരനാണ് പൃഥ്വിരാജ് ചിത്രം കെജിഎഫ് പോലെ അണിയിച്ചൊരുക്കാൻ പോകുന്നത്. അത്തരത്തിലുള്ള ഒരു മേക്കിങ്ങിനു ധാരാളം റിസർച്ചുകൾ ആവശ്യമാണെന്നും അതിന്റെ പണിപ്പുരയിലാണ് താനെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി. ചിത്രത്തിന്റെ ബഡ്ജറ്റിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനായ ഉണ്ണി ആർ ആണ് റെയിൽവേ ഗാർഡിന്റെ തിരക്കഥ നിർവഹിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബിഗ് ബി, ചാപ്പാ കുരിശ്, ചാർളി തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ ശ്രദ്ധേയനായ ഉണ്ണി ആറിന്റെ മറ്റൊരു വിസ്മയ ചിത്രമായിരിക്കും റെയിൽവേ ഗാർഡ് എന്ന് ആരാധകർ വിശ്വസിക്കുന്നു. കെ ജി എഫ് പോലെ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് റെയിൽവേ ഗാർഡ് എത്തുന്നത് എങ്കിൽ ആ ചിത്രം നേടിയ ബ്രഹ്മാണ്ഡ റിലീസുകൾ ഈ മലയാളം ചിത്രം ലഭിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. വളരെയേറെ തയ്യാറെടുപ്പുകൾ വേണ്ടിയുള്ള എന്ന ചിത്രത്തിലെ മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഏറെ നാളുക
നാളുകളായി ഒരു ബ്രഹ്മാണ്ട പൃഥ്വിരാജ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരു മലയാള സിനിമ ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് റെയിൽവേ ഗാർഡ് എന്ന ചിത്രം എത്രത്തോളം നീതി പുലർത്തുമെന്ന് കാത്തിരുന്ന് കാണാം.