“ഞാൻ ശ്യാം പുഷ്‌ക്കറിന്റെ വലിയ ഒരു ആരാധകനാണ്. ശ്യാം പുഷ്കരൻ ആധുനിക മലയാള സിനിമയിലെ ഒരു ജീനിയസ് എന്ന് ഞാൻ വിശ്വസിക്കുന്നു” നടനും സംവിധായകനുമായ പൃഥ്വിരാജ് മനസ്സു തുറക്കുന്നു !!

മലയാളസിനിമയെ മാറ്റത്തിന് പാതയിൽ കൈപിടിച്ചുയർത്തിയ സിനിമകളായ സാൾട്ട് ആന്റ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോൾഡ്, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ എഴുത്തുകാരൻ ശ്യാം പുഷ്കരൻ എന്ന ചലച്ചിത്ര രചയിതാവിനെ പരിചയപ്പെടുത്താൻ വലിയ വിശദീകരണങ്ങളുടെ ആവശ്യമൊന്നുമില്ല ഈ ചിത്രങ്ങളുടെ പേര് പരാമർശിക്കുമ്പോൾ തന്നെ ആദ്യം തെളിഞ്ഞുവരുന്ന ചിത്രം ശ്യാം പുഷ്കരന്റേതു തന്നെ. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ മലയാള സിനിമയെ പുതിയൊരു ഭാവുകത്വത്തിലേക്ക് കൈപിടിച്ച് നടത്തിയവരിൽ പ്രധാനിയാണ് ശ്യാമെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ തന്നെ സാക്ഷ്യം പറയും. പ്രേക്ഷക മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ഈ അതുല്യ പ്രതിഭയ്ക്ക് സിനിമയ്ക്ക് അകത്തും വലിയ ആരാധകരാണുള്ളത്. സൂപ്പർതാരങ്ങൾ മുതൽ പ്രമുഖരായ പല എഴുത്തുകാരും സംവിധായകരും സിനിമ നിരൂപകരും ഒരുപോലെ പാടിപ്പുകഴ്ത്തുന്ന മലയാള സിനിമയുടെ പുതിയ ഒരു നാമവിശേഷണമാണ് ശ്യാം പുഷ്കർ. ഇപ്പോഴിതാ താനൊരു ശ്യാം പുഷ്കർ ആരാധകനാണ് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം സൂപ്പർസ്റ്റാർ പൃഥ്വിരാജ് സുകുമാരൻ. നായകനടൻ എന്നതിലുപരി ഒരു സംവിധായകനായി പ്രതിഭ തെളിയിച്ച പൃഥ്വിരാജ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് വളരെ വലിയ വാർത്തയായിരിക്കുകയാണ് ഇപ്പോൾ. അദ്ദേഹം നായകനായി അഭിനയിച്ച ബ്രദേഴ്സ് എന്ന ചിത്രത്തിലെ പ്രചരണത്തിന് ഭാഗമായി ഒരു പ്രമുഖ മലയാള ചാനലുമായി അഭിമുഖം നടത്തുന്ന വേളയിലാണ് പ്രിത്വിരാജ് ശ്യാം പുഷ്ക്കറിനെ കുറിച്ച് വാചാലനായത്.

പുതിയ മലയാള സിനിമകൾ താൻ കണ്ട് ആസ്വദിക്കാറുണ്ടെന്നും ലിജോ ജോസ് പല്ലിശ്ശേരിയുടെ പുറത്തിറങ്ങാനിരിക്കുന്ന ജെല്ലിക്കെട്ട് താൻ കണ്ടിട്ടുണ്ടെന്നും പുതിയ സിനിമ പ്രവർത്തകരിൽ താൻ ശ്യാം പുഷ്‌ക്കറിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ ചെയ്യാൻ തനിക്ക് വലിയ താല്പര്യമാണെന്നും പ്രിത്വിരാജ് തുറന്നു പറഞ്ഞു. അദ്ദേഹം ആധുനിക മലയാള സിനിമയിലെ വലിയൊരു ജീനിയസ് ആണെന്ന് നേരിട്ട് അത്ര പരിചയമില്ലെങ്കിലും അദ്ദേഹത്തിന്റെ എഴുത്ത് ശൈലി എനിക്ക് വളരെ ഇഷ്ടമാണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

ശ്യാം പുഷ്കരനെ പോലുള്ളവരുടെ സിനിമകൾ മലയാള സിനിമയ്ക്ക് വലിയ നേട്ടങ്ങൾ തന്നെയാണെന്ന് ഒരു സംശയം കൂടാതെ പറയാൻ സാധിക്കുമെന്നും കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ എക്കാലത്തെയും മികച്ച ഇഷ്ട ചിത്രങ്ങളിലൊന്നാണ് എന്നും മഹേഷിന്റെ പ്രതികാരം ചിത്രം മലയാള സിനിമ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. മാറുന്ന മലയാള സിനിമയ്ക്ക് പുതിയ ആഖ്യാനശൈലി നിർവഹിച്ച എഴുത്തുകാർക്കും സംവിധായകർക്കും വലിയ പ്രചോദനമാണ് പൃഥ്വിരാജിന്റെ ഈ വാക്കുകൾ.