സംഘര്‍ഷം !!! ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് നിലയ്ക്കാത്ത കൈയ്യടി; വിദേശ നിരൂപകരുടെ റിവ്യു വായിക്കാം #LjpThings

ജെല്ലിക്കട്ട് ഞാന്‍ കണ്ടു..ഇത് ലിജോയുടെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ചിത്രമാണ്, ഞെട്ടിച്ച് കളയും. ലൂസിഫറിന്റെ റിലീസിന് ശേഷം മഹേഷ് നാരയണന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ്. ഇന്നലെ ലോകത്തിലെ ഏറ്റവും പ്രസ്റ്റീജിയസായ ഫിലിം ഫെസ്റ്റിവലായ ടൊറന്റോ ഫെസ്റ്റിവലില്‍ സിനിമ കണ്ട ഡെലിഗേറ്റ്‌സിനും, പ്രേക്ഷകര്‍ക്കുമെല്ലാം ഇതില്‍ കുറഞ്ഞ ഒരു അഭിപ്രായമില്ല. സീറ്റില്‍ പിടിച്ചിരുത്തുന്ന, ഉള്ളിലെ ഉദ്യേഗം തിളപ്പിക്കുന്ന ഒരു മാരക സിനിമ തന്നെയാണ് ജെല്ലിക്കെട്ട്. വിഷ്വല്‍ ആന്റ് സൗണ്ടുകള്‍ക്കാണ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നാണ് സിനിമ ഫെസ്റ്റിവലില്‍ കണ്ടവരുടെ സാക്ഷ്യം. അതു കൊണ്ട് തന്നെ കാണുന്ന തീയ്യേറ്ററിന്റെ നിലവാരം കൂടുന്നത് അനുസരിച്ച് ആസ്വാദനവും കൂടാനുള്ള സാധ്യതയുണ്ട്. ഒരു കാള കയറുപൊട്ടിച്ച് ഓടിയതിനെ തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങള്‍. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. വി.എഫ്.എക്‌സ്, അനിമാട്രോണിക്‌സ് എന്നീ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കാളയുമൊത്തുള്ള സ്റ്റണ്ടുകള്‍ സ്‌ക്രീനിലെത്തിച്ചത്. വിദേശികളെ അടക്കം ഞെട്ടിച്ചതും അത്തരം രംഗങ്ങളാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ്, ശാന്തി ബാലകൃഷ്ണന്‍, ഹരീഷ്, പ്രശാന്ത് പിള്ളൈ, ഛായഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ് ടൊറന്റെ പങ്കെടുത്തത്. പ്രേക്ഷകരില്‍ നിന്നും ഫെസ്റ്റിവലില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ചിത്രം പീപ്പിള്‍ ചോയ്‌സ് അവാര്‍ഡിന് അര്‍ഹമായി തീരും. ഒക്ടോബറിലാണ് ജെല്ലിക്കെട്ട് കേരളത്തിലെ തീയ്യേറ്ററുകളില്‍ റിലീസ് ആവുക.