പൊറിഞ്ചു വെനീസിലും, ജോസ് ടൊറന്റോയിലും…!!! പൊറിഞ്ചു മറിയം ജോസ് തീയ്യേറ്ററില്‍ തകര്‍ത്തോടുമ്പോള്‍ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റുവകളില്‍ സാന്നധ്യമറിയിച്ച് പ്രധാനതാരങ്ങളായ ജോജുവും, ചെമ്പനും; മലയാളികള്‍ക്ക് ഇത് അഭിമാനനിമിഷം

മലയാളത്തിലെ ഏക്കാലത്തെയും മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് തീയ്യേറ്ററുകളില്‍ തകര്‍ത്താടുകയാണ്. എന്നാല്‍ അതേ സമയം സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ പൊറിഞ്ചു ജോജുവും, ജോസ് ചെമ്പനും മലയാള സിനിമയെ പ്രതിനിധീകരിച്ച് രണ്ടു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുവകളിലാണ്. മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു സന്ദര്‍ഭമാണ്.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല വെനീസ് ഫിലിം ഫെസ്റ്റുവലില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ ജോജു, നിമിഷ സജയന്‍ എന്നിങ്ങനെ ചിത്രത്തില്‍ അഭിനയച്ച പ്രധാനതാരങ്ങള്‍ ഇന്നു റെഡ്കാര്‍പ്പറ്റ് വാക്ക് നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ജോജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ചെമ്പന്‍ വിനോദിന്റെ വാളിലും ഒരു പോസ്റ്റ് വന്നു. ചെമ്പന്‍ ജോസ് ഈസ് ട്രാവലിംഗ് ടു ടൊറന്റോ വിത്ത് ലിജോ ജോസ് പെല്ലിശേരി.

ലിജോയുടെ ജെല്ലിക്കെട്ട് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്ന പ്രദര്‍ശനത്തിനാണ് ഇവര്‍ പുറപ്പെടുന്നത്. കൂടെ ഗിരീഷ് ഗംഗാധരന്‍, എഴുത്തുകാരന്‍ എസ്. ഹരീഷ് എന്നിവരും ഉണ്ട്. ജെല്ലിക്കെട്ടിനൊപ്പം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനും ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പൊറിഞ്ചു മറിയം ജോസ് തീയ്യേറ്ററില്‍ തകര്‍ത്തോടുമ്പോള്‍ സിനിമയിലെ പ്രധാന നടന്മാര്‍ അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് മലയാളികള്‍ക്ക് അഭിമാനമുണര്‍ത്തുന്ന കാര്യമാണ്.