എത്ര നാളായടാ..കണ്ടിട്ട്…!!! ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ ആരാധക ഗ്യാലറിയില്‍ കാത്തിരുന്ന സുഹൃത്തുക്കളെ ഓടിച്ചെന്ന് ആലിംഗനം ചെയ്തു നിവിന്‍ പോളി; താരജാഡകളില്ലാത്ത അച്ചായന്റെ സൗഹൃദത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ കാണാം

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷകരുടെയും, നിരൂപകരുടെയും പ്രശംസ നേടിയിരിക്കുകയാണ്. വളരെ ഇന്റന്‍സായ ക്യാരക്ടറാണ് സിനിമയില്‍ നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. ക്യാനഡയില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുയാണ് ആരാധകര്‍. സിനിമ സ്‌ക്രീന്‍ ചെയ്ത ശേഷം നടന്ന ഇന്ററാക്ഷന്‍ സെഷനിലും നിവിന്‍ താരമായിരുന്നു. അതേസമയം ഇപ്പോള്‍ വൈറലായിരിക്കുന്നത് ക്യനേഡിയന്‍ മണ്ണില്‍ തനി നാടനായി മാറിയ നിവിന്റെ വീഡിയോയാണ്. സിനിമയുടെ പ്രീമിയറിനായി എത്തിയ നിവിന്‍ കൂട്ടം കൂടി നിന്ന ആരാധകരോടൊപ്പം ഫോട്ടോ എടുക്കുന്നു. കൂടെ ഗീതുമോഹന്‍ദാസ്, റോഷന്‍ മാത്യു, അനുരാഗ് കശ്യപ്പ് എന്നിവരുണ്ട്. അതിനിടയില്‍ നിന്നും നിവിന്‍….എന്ന് വിളിക്കുന്നത് കേട്ട താരം തിരിഞ്ഞുനോക്കുമ്പോള്‍ തന്റെ സുഹൃത്തുക്കളെ മറുവശത്ത് കാണുന്നു. ഉടന്‍ ഓടി പോയി അവരെ ആലിംഗനം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.സെക്ഷ്വല്‍, വയലന്‍സ് കണ്ടന്റുകളുടെ അതിപ്രസരമുള്ളതിനാല്‍ ആര്‍ ക്യാറ്റഗറിയിലുള്ള സെര്‍ട്ടിഫിക്കേഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രഹണം. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മക്‌ലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

This site is protected by wp-copyrightpro.com