“ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു !!പോർച്ചുഗലിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായി ഇട്ടിമാണി, ഏറ്റവും വലിയ ഓവർസീസ് റിലീസിങ് നേടിയ ചിത്രം എന്ന അപൂർവനേട്ടവും…

നടനവിസ്മയം മോഹൻലാൽ നായകനായി അഭിനയിക്കുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രം മലയാള സിനിമയിൽ മറ്റൊരു അഭിമാനം നിമിഷം സമ്മാനിക്കുകയാണ്. മാസ് സീനുകളോ ആക്ഷൻ രംഗങ്ങളോ ഇല്ലാതെ വലിയ ഹൈപ്പ് കൂടാതെ എത്തുന്ന ഒരു മുഴുനീള ഫൺ എന്റർടൈൻമെന്റെ ആണ് ഇട്ടിമാണി എങ്കിലും ചിത്രത്തിന്റെ റിലീസ് ബ്രഹ്മാണ്ഡം ആയിത്തന്നെ ഒരുക്കാനാണ് അണിയറക്കാരുടെ നീക്കം.ലോകവ്യാപകമായി തന്നെ വളരെ ഏറെ സ്ക്രീനുകളിൽ ആണ് ചിത്രം റിലീസ് ആയത്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎസ്എ, മിഡിലീസ്റ്റ്, യൂറോപ്പ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ ചിത്രം വമ്പൻ റിലീസായി പുറത്തിറങ്ങിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. മലയാള സിനിമ മികച്ചൊരു വളർച്ചയുടെ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.അതിനെല്ലാം ആക്കം കൂട്ടിക്കൊണ്ട് ഇപ്പോഴിതാ പോർച്ചുഗലിൽ ഇട്ടിമാണി എന്ന ചിത്രം റിലീസ് ചെയ്യാൻ പോകുന്നു. ഇത് ആദ്യമായാണ് ഒരു മലയാള ചിത്രം പോർച്ചുഗലിൽ റിലീസ് ആകുന്നത്. ഈ ചരിത്ര നേട്ടം നടനവിസ്മയം മോഹൻലാലിന്റെ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ ചിത്രമാണ് നേടിയിരിക്കുന്നത്.ഇട്ടിമാണി എന്ന ചിത്രം നേടിയെടുത്ത ഏറ്റവും വലിയ ഓവർസീസ് റിലീസുകൾ മലയാള സിനിമയിൽ മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്.ഏറ്റവും കൂടുതൽ വലിയ ഓവർസീസ് റിലീസുകൾ നേടുന്ന മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ആയിരിക്കും.മോഹൻലാൽ എന്ന താരമൂല്യത്തിന്റെ വിശാലമായ സാധ്യതകളെയാണ് ഈ ചരിത്ര നേട്ടങ്ങളിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.മലയാള സിനിമയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമേ ഇത്തരത്തിലുള്ള നേട്ടങ്ങൾ ഒരു താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ.

ഏകദേശം 37 രാജ്യങ്ങളിൽ റിലീസ് ചെയ്ത ഒടിയനും 42 ഓളം രാജ്യങ്ങളിൽ റിലീസായ ലൂസിഫറും തീർത്ത റെക്കോഡുകളാണ് മോഹൻലാലിന്റെ മറ്റൊരു ചിത്രമായ ഇട്ടിമാണി മറികടന്നത്. മോഹൻലാൽ എന്ന നടന്റെ താരമൂല്യം അത് രാജ്യാന്തരതലത്തിൽ എത്രത്തോളം വലുതാണെന്ന് ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിക്കും. ലൂസിഫർ എന്ന ചിത്രം വിദേശ രാജ്യങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് കളക്ട് ചെയ്തത്. അത്തരത്തിൽ തന്നെയുള്ള വിജയമായിരിക്കും ഇട്ടിമാണി എന്ന ചിത്രവും നേടും എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ഒരു ചെറിയ ചിത്രം എന്ന നിലയിൽ ആദ്യം പരിഗണിക്കപ്പെട്ട എങ്കിലും ചിത്രത്തിന്റെ വമ്പൻ റിലീസുകളും റിലീസിനു മുമ്പ് ഉള്ള മറ്റ് റെക്കോർഡുകളും ചിത്രത്തിന് വളരെ വലിയ രീതിയിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സാധ്യതകളെയും കണക്കുകൂട്ടലുകളെയെല്ലാം മറികടന്നുകൊണ്ട് പ്രേക്ഷകർക്ക് മികച്ചൊരു എന്റർടൈൻമെന്റ് ആയി മാറി കഴിഞ്ഞിരിക്കുകയാണ് ഇട്ടിമാണി.