വീറും വാശിയും നിറഞ്ഞ ആഹായിലെ പുതിയ ഗാനം എത്തി !! ഇന്ദ്രജിത്തും ഹരിശങ്കറും ചേർന്നാലപിച്ച ഗാനത്തിന് മികച്ച പ്രതികരണം !! #video _

മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്ത് നായകനായി എത്തുന്ന ആഹാ എന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വടംവലി ടീമായ ആഹാ നീലൂർ ടീമിന്റെ ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഒരു മുഴുനീള സ്പോർട്സ് മൂവി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും. നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധേയാർജിച്ചിരിക്കുകയാണ്. ഇന്ദ്രജിത്തിനെ സഹോദരനും നടനുമായ പൃഥ്വിരാജ് സുകുമാരൻ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടത്. മികച്ച പ്രതികരണത്തോടെ യൂട്യൂബിൽ തരംഗമായി കഴിഞ്ഞിരിക്കുന്ന ഗാനം ഓണം സ്പെഷ്യൽ വലിപ്പാട്ട് എന്ന പേരിലാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറും നടൻ ഇന്ദ്രജിത്തും ചേർന്നാണ്. ഇന്ദ്രജിത്ത് എന്ന ഗായകനെ മുൻപ് പലതവണ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രശസ്ത പിന്നണി ഗായകൻ ഹരിശങ്കറിന്റെ കൂടെ ഇന്ദ്രജിത്തും കൂടി ചേരുമ്പോൾ ആ ഗാനത്തിന് വലിയ സ്വീകാര്യതയാണിപ്പോൾ ലഭിക്കുന്നത്. ‘ജീവാംശമായി’ എന്ന തീവണ്ടി ചിത്രത്തിലെ ഗാനവും, കിസ്മത്ത് എന്ന ചിത്രത്തിലെ ‘നിളമണൽതരികളിൽ’ എന്ന ഗാനവും ആലപിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു യുവ ഗായകനാണ് ഹരിശങ്കർ. വടംവലിയുടെ ആവേശവും ഊർജ്ജവും ഉൾക്കൊണ്ടുകൊണ്ടുള്ള ഗാനം ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് സൂചനകൾ നൽകുന്നു. പ്രതീകാത്മകമായുള്ള ചില ബിംബങ്ങളിലൂടെ കടന്നുപോകുന്ന വിഷ്വൽസ് ചിത്രത്തെക്കുറിച്ച് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. ഇന്ദ്രജിത്ത് ഒരു നല്ല ഗായകനാണ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ രംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വടംവലി മത്സരത്തിൽ ഒരുകാലത്ത് ശോഭിച്ചു നിന്നിരുന്ന നിരവധി വടംവലി പ്രതിഭകളെ ഗാനരംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീറും വാശിയും ആവോളം ഉൾകൊണ്ടിട്ടുള്ള ഈ ഗാനത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലൂടെ നായകനായ അമിത് ചക്കാലക്കല്‍, ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’, ‘ധ്രുവങ്കള്‍ 16’, ‘രണം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാര്‍ എന്നിവര്‍ ഈ ഗാനത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വളരെ നിലവാരമുള്ള ഗാനരംഗങ്ങൾ ആഹാ എന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.