പതിനെട്ടു മാസത്തെ കഷ്ടപ്പാട് Sixpack റെഡി !! ഈ രൂപമാറ്റം പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി !! ലാലിന്റെ മകനും സംവിധായകനായ ജീൻ പോൾ ലാലിന്റെ പുതിയ makeover ചിത്രങ്ങൾ തരംഗം !!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനും നിർമ്മാതാവുമായ ലാലിന്റെ മകൻ ജീൻ പോൾ ലാൽ എല്ലാ മലയാളി പ്രേക്ഷകരേയും ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.മലയാള സിനിമയിലേയ്ക്ക് ഹണീബി എന്ന ചിത്രത്തോടെ അരങ്ങേറ്റം കുറിച്ച ജീൻ പോൾ ലാൽ അഥവാ ലാൽ ജൂനിയർ കേരളത്തിലെ യുവാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ഫിലിം മേക്കറാണ്.അവതരണത്തിലെ പുതുമ കൊണ്ടും മേക്കിങ് രീതികൊണ്ടും ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്റെതായ ഒരു സ്ഥാനം മലയാള സിനിമാ മേഖലയിൽ ഉറപ്പിക്കാൻ ജീൻ പോളിന് കഴിഞ്ഞിട്ടുണ്ട് പുതിയതായി അദ്ദേഹം സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് വേണ്ടി നടത്തിയിട്ടുള്ള ഒരു മെയ്ക്ക് ഓവർ ചിത്രമാണ് ഇപ്പോൾ ഏവരെയും ഞെട്ടിപ്പിക്കുന്നത്. സംവിധാനത്തിന് പുറമേ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്ന ജീൻ പോൾ കഥാപാത്രത്തിനുവേണ്ടി ശാരീരികമായി രൂപ മാറ്റം വരുത്തിയിരിക്കുകയാണ്.വണ്ണമുള്ള ശരീരപ്രകൃതിയിൽ നിന്നും തീർത്തും മെലിഞ്ഞ് ആരോഗ്യപരമായി സിക്സ് പായ്ക്ക് ശരീരത്തോടുള്ള ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജോൺ പോൾ തന്നെയാണ് സിക്സ് പാക്ക് ശരീരത്തോടു കൂടി ഉള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.ശരീരത്തിലെ രൂപമാറ്റം സംഭവിക്കുന്നതിനും മുമ്പും ശേഷവുമുള്ള ഇരു ചിത്രങ്ങളും ഒരുമിച്ചാണ് അദ്ദേഹം പങ്കുവെച്ചത്. ഏകദേശം 11മാസത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ ശരീരത്തിൽ എത്തിച്ചേരാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു.പുതിയതും പഴയതുമായ ലുകൾ ഒരുമിച്ച് കാണാൻ കഴിഞ്ഞു നിന്റെ കൗതുകത്തിലാണ് ജീൻ പോൾ ആരാധകർ.

പൃഥ്വിരാജ് നായകനും നിർമ്മാതാവുമായ ചിത്രത്തിൽ ഇത്രയും വലിയൊരു മേക്ക് ഓവർ നടത്തിയ ജീൻ പോൾ സുപ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഞെട്ടിപ്പിക്കുന്ന ഈ മേക്കോവർ കണ്ടിട്ട് പൃഥ്വിരാജിന്റെ വില്ലനായിയാണോ ജീൻ പോൾ എത്തുന്നതെന്ന് ആരാധകർക്കിടയിൽ സംശയമുണ്ട്. നായക തുല്യപ്രാധാന്യമുള്ള മറ്റേതെങ്കിലും കഥാപാത്രമായിരിക്കും എന്നും മോഹങ്ങൾ ഉണ്ട്. മുൻനിര നായകന്മാർ മാത്രം നടത്താറുള്ള ശാരീരിക രൂപമാറ്റങ്ങൾ മുൻപ് പല തവണയും വാർത്തകളിൽ ഇടംപിടിച്ച ഉണ്ടെങ്കിലും ഒരു സംവിധായകന്റെ പുതിയ മേക്കോവറുകൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആകുന്നത് ഇതാദ്യമായിട്ടാണ് എന്നു വേണമെങ്കിൽ കരുതാം. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നും ഇതുവരെയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് പൃഥ്വിരാജ് ആരാധകർ.