അമീർ ചിത്രത്തിൽ മമ്മൂട്ടിയുടെ പുതിയ മേക്കോവറോ..? സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ മമ്മൂട്ടി ചിത്രത്തിന്റെ പിന്നിലെ യാഥാർത്ഥ്യം എന്ത് ?? കൗതുകത്തോടെ മമ്മൂട്ടി ആരാധകർ !!

ഗെറ്റപ്പ് ചേഞ്ച് കൊണ്ട് വിസ്മയം തീർക്കുന്ന കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ തന്നെ പ്രധാന സ്ഥാനത്തുള്ള പ്രമുഖ നടന്മാരിൽ ഒരാളാണ് മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാർ മമ്മൂട്ടി. ഓരോ ചിത്രത്തിലും അദ്ദേഹം നൽകുന്ന മെയ്ക്ക് ഓവർ എല്ലാത്തവണയും വലിയ വാർത്തകളാണ് സൃഷ്ടിച്ചിട്ടുള്ളത്. മലയാളി സിനിമാ പ്രേക്ഷകർക്ക് വരി മമ്മൂട്ടി ആരാധകർക്ക് ഏറെ ആവേശം നൽകുന്നതാണ് മമ്മുക്കയുടെതായി പുറത്തിറങ്ങുന്ന ഓരോ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും. കഥാപാത്രത്തിന് അനുസരിച്ച് തന്റെ രൂപത്തിൽ വരുന്ന മാറ്റം എന്നും അത്ഭുതവും ആകാംക്ഷയും ആണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്. സമീപകാലത്ത് അദ്ദേഹം അതിഥി താരമായി അഭിനയിച്ച് പതിനെട്ടാംപടി എന്ന ചിത്രത്തിൽ പോലും മമ്മൂട്ടി കാഴ്ചവച്ച ഗേറ്റ് ചേഞ്ച് വളരെ ഒരേ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. അത്തരത്തിൽ ഇപ്പോൾ മമ്മൂട്ടിയുടെ ഒരു മെയ്ക്ക് ഓവർ ചിത്രം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. ഒറ്റനോട്ടത്തിൽ കണ്ടാൽ മമ്മൂട്ടിയുടെ ഏതെങ്കിലും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണോ എന്ന് തെറ്റിദ്ധരിപ്പിക്കും വിധം ആണ് ഈ ചിത്രത്തിന്റെ മേക്കിങ്. കട്ട താടിയും സോൾട്ട് ആൻഡ് പേപ്പർ ലുക്കിലും ഉള്ള മമ്മൂട്ടിയോട് രൂപത്തോട് രണ്ട് കാരിക്കേച്ചറുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ആണെന്ന് വ്യക്തമായി മനസ്സിലാകുന്ന തരത്തിലാണ് ഒരു ചിത്രം. രണ്ടാമത്തെ ചിത്രം മമ്മൂക്കയുടെ രൂപം ഒരു വലിയ ഗൺ പിടിച്ചുകൊണ്ട് നിൽക്കുന്ന മാസ്സ് ലുക്ക് ആണ്. നമുക്കിടയിൽ പുറത്തിറങ്ങാനിരിക്കുന്ന ഷൈലോക്ക്, അമീർ തുടങ്ങിയ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിട്ടുണ്ട്.

എന്നാൽ ഔദ്യോഗികമായ ഒരു പ്രഖ്യാപനത്തിലൂടെ അല്ല ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഒരു മമ്മൂട്ടി ആരാധകരെ ക്രിയേറ്റിവിറ്റി ആണ് ഈ ചിത്രത്തിന് ജന്മം നൽകിയത്. മമ്മൂട്ടിയോടുള്ള ആദ്യ ആരാധന കാരണം തീർത്തും സാങ്കൽപ്പികമായ രീതിയിൽ ആരോ ഒരാൾ വരച്ചു ഫേസ്ബുക്കിലും മറ്റ് സമൂഹം മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയായിരുന്നു. എന്തായാലും മമ്മൂട്ടിയുടെ ഈ സാങ്കൽപ്പിക ലുക്ക് വളരെ വലിയ നിലവാരം പുലർത്തുന്നുണ്ട്. വരാനിരിക്കുന്ന ഏതെങ്കിലും ചിത്രത്തിൽ അദ്ദേഹത്തിന് ഈ ലുക്ക് ഒന്ന് പരീക്ഷിക്കാവുന്നതെയുള്ളൂ. അദ്ദേഹത്തിന്റെ തായി പുറത്തിറങ്ങാനിരിക്കുന്ന ഷൈലോക്ക് അമീർ തുടങ്ങിയ ചിത്രത്തിലെ മെയ്ക്ക് ഓവർ ആണ് എന്ന തരത്തിൽ ഈ ചിത്രം ആരാധകർക്കിടയിൽ പ്രേക്ഷകർക്കിടയിൽ ഉം തെറ്റിദ്ധാരണ പരത്തിയിരുന്നു. എങ്കിലും ഒരു വ്യക്തിയുടെ കലാസൃഷ്ടി എന്ന നിലയിൽ ചിത്രം വളരെയേറെ രീതിയിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ആരുടെ ഭാവനയിൽ നിന്നാണ് ഈ ചിത്രം രൂപപ്പെട്ടതെന്ന് ഇതുവരെയും വ്യക്തമല്ല. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പേജുകളിലും മറ്റ് സിനിമ പേജുകളിലും ഈ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ ഇതിന്റെ യഥാർത്ഥ സൃഷ്ടാവിനെ അന്വേഷിച്ചു നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എങ്കിലും ഏവരും ചിത്രം വരച്ചതാണ് വലിയ രീതിയിൽ അംഗീകരിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും നിലവിൽ രംഗത്തുണ്ട്.