“സിനിമകൾ എടുക്കാൻ എനിക്ക് ആരുടെയും ലൈസൻസ് ആവശ്യമില്ല. ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് ഈ കാലഘട്ടത്തിലെ നായിക പറയേണ്ടത് തന്നെ…” :സംവിധായകൻ ആഷിക് അബു.

മലയാളസിനിമയെ മാറ്റത്തിന്റെ പാതയിൽ കൊണ്ടുവന്ന പുതുമുഖ സംവിധായകരിൽ ഏറ്റവും പ്രധാനിയാണ് ആഷിക് അബു. തന്റെ സിനിമയിലൂടെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ സമൂഹത്തിനോട് പങ്കുവയ്ക്കുന്ന ഈ സംവിധായകൻ തന്റെ നിലപാടുകളെക്കുറിച്ചും മലയാളസിനിമയുടെ മാറ്റങ്ങളെയും വിലയിരുത്തുകയാണ്. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂജൻ സിനിമ അന്ന് പരാമർശത്തോട് ആഷിക് അബുവിന് അല്പം എതിർപ്പുണ്ട്. നല്ല സിനിമ മോശം സിനിമ എന്ന വേർതിരിവുകൾ മാത്രമേ സിനിമയിൽ തരംതിരിക്കാൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ സിനിമയിലെ സീനുകളും ഡയലോഗുകളും കാലത്തിന്റെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും അതിനെ ന്യൂ ജനറേഷൻ എന്ന് നാമകരണതോടെ വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും മുൻപും ഇത്തരത്തിലുള്ള സിനിമകൾ ഉണ്ടായിട്ടുണ്ടെന്നും ഇന്നത്തെ സിനിമകളുടെ മാറ്റത്തിന് കാരണം കാലാന്തരം ആയി വന്ന മാറ്റം ആണെന്നും അതുകൊണ്ടൊക്കെയാണ് “സെക്സ് ഈസ് നോട്ട് എ പ്രോമിസ്” എന്ന് ഇന്നത്തെ നായിക പറയേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധത ,ദളിത് വിരുദ്ധത എന്നീ പരാമർശങ്ങൾ ഇന്റർനെറ്റ് വരവോടുകൂടിയാണ് ഓഡിറ്റിംഗ് ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള സിനിമകൾ എടുക്കാൻ എനിക്ക് ആരുടെയും ലൈസൻസ് വേണ്ട എന്ന ശക്തമായ ഭാഷയിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. സിനിമ അത് സമൂഹവുമായി സംസാരിക്കാൻ ഉപയോഗിക്കുന്ന മാധ്യമം എന്ന നിലയിൽ അതിന്റെ എല്ലാവിധ രാഷ്ട്രീയ-സാമൂഹിക സാധ്യതകളെയും ഉപയോഗിച്ച് കൊണ്ടാവണം ഒരു നല്ല സിനിമ ഉണ്ടാവാൻ അത്തരത്തിൽ ഉള്ള പ്രമേയങ്ങൾ സിനിമയാക്കാൻ ആഷിക് അബുവിനെ പോലുള്ള യുവ സംവിധായകർക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

മായാനദി, ഇടുക്കി ഗോൾഡ്, റാണി പത്മിനി, 22 ഫീമെയിൽ കോട്ടയം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തമായി സമൂഹത്തോട് സംവേദിക്കാൻ ആഷിക് അബു എന്ന ഫിലിംമേക്കർ സാധിച്ചിട്ടുണ്ട്. ആദ്യകാല ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രമേയങ്ങളിൽ കൂടെയും അവതരണത്തിലൂടെ യും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രങ്ങൾ മലയാളിക്ക് നൽകുന്നതിൽ ശ്രദ്ധേയനാണ് ആഷിക് അബു എന്ന യുവസംവിധായകൻ. മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പത്തു വർഷം പിന്നിടുമ്പോൾ മൂല്യമുള്ള മികച്ച സിനിമകൾക്ക് നിർമ്മാതാവായും അദ്ദേഹം കഴിവ് തെളിയിച്ചു. മഹേഷിന്റെ പ്രതികാരം, വൈറസ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച് മലയാളി ഇൻഡസ്ട്രിയെ മറ്റ് ഇൻഡസ്ട്രികളിൽ നിന്നും വളരെ വ്യത്യസ്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്ന ഗ്യാങ്‌സ്റ്റർ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ആഷിക് അബുവും സംഘവും എത്തുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്തരത്തിലൊരു പരാജയ ചിത്രത്തിന് രണ്ടാം ഭാഗമായി എത്താൻ കഴിഞ്ഞാൽ അത് വലിയ ഒരു ചരിത്രമാവും മാറുന്ന മലയാള സിനിമയുടെ മറ്റൊരു പുതിയ ചരിത്രം.