തീയ്യേറ്ററില്‍ ഒന്നു കണ്ടപ്പോള്‍ തന്നെ വീണ്ടും കാണാന്‍ തോന്നിയ ഗാനം..!! കല്‍ക്കിയിലെ ‘നെഞ്ചെ’ പുറത്ത്‌

ടൊവീനോ തോമസ് നായകനായ കല്‍ക്കിയിലെ പുതിയ ഗാനം നെഞ്ചെ പുറത്തുവിട്ടു നിര്‍മ്മാതാക്കള്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ യൂട്യുബ് റിലീസിനായി ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. തീയ്യേറ്ററില്‍ മികച്ചൊരു അനുഭവമായിരുന്നു നെഞ്ചെ എന്ന ഗാനമെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.

ടൊവീനോയെക്കാള്‍ സൈജു കുറുപ്പാണ് ഗാനരംഗത്തില്‍ കൂടുതലുള്ളത്. ഓഗസ്റ്റ് 9ന് റിലീസ് ചെയ്ത കല്‍ക്കി ഇപ്പോഴും തീയ്യേറ്ററില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ടൊവീനോയുടെ കരിയറിലെ ഒരു ഗെയിം ചേഞ്ചര്‍ ചിത്രമാണ് കല്‍ക്കിയെന്നാണ് പലരുടെയും അഭിപ്രായം. ഒരു മുഴുനീള മാസ് ആക്ഷന്‍ രംഗങ്ങളുള്ള സിനിമയില്‍ ടൊവീനോ ഇതുവരെ നായകനായി എത്തിയിട്ടില്ല.

പ്രവീണ്‍ പ്രഭാകര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രവീണ്‍ പ്രഭാകറുടേത് തന്നെയാണ് തിരക്കഥ. സംയുക്ത മേനോന്‍, സൈജുകുറുപ്പ്, സുധീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.