“മലയാളം എന്നും സൂക്ഷിക്കുന്ന കെടാ വിളക്കാണ് മമ്മൂട്ടി” : വികാരഭരിതനായി എം.ടി വാസുദേവൻ നായർ ! “ഗുരുവിന് നന്ദി” പറഞ്ഞു മമ്മൂട്ടി !

ടി.വി സ്വാമി സ്മാരക ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യൽ കൾച്ചറൽ പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിച്ച് സംസാരിക്കുന്ന വേളയിൽ ‘മറ്റു ഭാഷകൾക്ക് കടം കൊടുത്താലും തിരിച്ചു വാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി’ എന്ന് എം. ടി വാസുദേവൻ നായർ വിശേഷിപ്പിച്ചു. മമ്മൂട്ടിയോട് തനിക്ക് സ്‌നേഹവും ആരാധനയുമാണ്. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എം.ടി പറഞ്ഞു. വികാരഭരിതനായി സംസാരിച്ച എംടി പ്രസംഗശേഷം മമ്മൂട്ടിയെ ആലിംഗനം ചെയ്തു. അതേസമയം എംടി തനിക്ക് ഗുരുതുല്യനാണെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമക്കപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തനമേഖലയില്ല. സിനിമയാണ് തന്റെ മേഖല. മറ്റെല്ലാം ആഗ്രഹങ്ങളാണ്. അഭിനയത്തിനല്ല, സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മപ്പെടുത്തുന്നുണ്ട്. അതിനാല്‍ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എം പി വീരേന്ദ്രകുമാർ അധ്യക്ഷതവഹിച്ചു. പി.വി. സ്വാമി മെമ്മോറിയൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ചന്ദ്രൻ മമ്മൂട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്നുനടന്ന അനുസ്മരണ സമ്മേളനത്തിൽ സമിതി ചെയർമാൻ വയലാർ രവി എം പി, വി ഗംഗാധരൻ മാതൃഭൂമി ജോയിൻ മാനേജിങ് എഡിറ്റർ പി.വി. നിധീഷ് ഭാവന നിധീഷ് സത്യൻ അന്തിക്കാട് മലബാർ ചേംബർ പ്രസിഡന്റ് ശ്യാംസുന്ദർ ആ ഡി പി കെ ഗ്രൂപ്പ് ചെയർമാൻ പിv കെ അഹമ്മദ് ട്രസ്റ്റ് അംഗം ഡോ. ജയരാജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.