ഞാന്‍ സ്റ്റീഫന്റെ അനിയന്‍ തന്നെയാ….!!! ലാലേട്ടന്‍-ടൊവീനോയും ചേര്‍ന്നുള്ള ഫോട്ടോഷൂട്ട്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ലൂസിഫറിന് ശേഷം മോഹന്‍ലാലും ടൊവീനയും ഒന്നിക്കുന്നു. ഇക്കുറി ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണെന്ന് മാത്രം. സിനിമ മാസികയായ നാനയക്കും, സ്ത്രീ വാരികയായ മഹിളാരത്‌നത്തിനും വേണ്ടിയാണ് ഇവര്‍ ഇരുവരും ചേര്‍ന്നു ഫോട്ടോഷൂട്ട് നടത്തിയത്. കറുപ്പ് കുര്‍ത്തയണിഞ്ഞ് ലാലേട്ടനും, ടൊവിയും നാനയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇളം നീല സ്യൂട്ട് ധരിച്ചാണ് മോഹന്‍ലാലും മഹിളാരത്‌നത്തിന്റെ കവറില്‍ പ്രത്യക്ഷപ്പെടുന്നത്.ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലൂസിഫറിലെ ഞാന്‍ സ്റ്റീഫന്റെ അനിയന്‍ തന്നെ എന്ന ടൊവീനയുടെ ഡയലോഗിന്റെ അകമ്പടിയോടെയാണ് ഇന്‍സ്ടാഗ്രാമില്‍ വീഡിയോ വൈറലായിരിക്കുന്നത്. ലൂസിഫര്‍ 2വിലും മോഹന്‍ലാല്‍-ടൊവീനോ കൂട്ടുക്കെട്ടുണ്ടാകും എന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.