“ദുൽഖറോ, പ്രണവോ ആരോടാണ് കൂടുതൽ ഇഷ്ടം..?”പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ലാലേട്ടന്റെ ഉത്തരം !! കിടിലൻ ചോദ്യത്തിന് ഉഗ്രൻ മറുപടി നൽകി നടനവിസ്മയം മോഹൻലാൽ !!

ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താരങ്ങൾക്ക് വലിയ പ്രതിസന്ധി ഉണ്ടാകാറുണ്ട്.ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ ഞെട്ടിപ്പിക്കുന്ന മറുപടികൾ വലിയ താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്.എന്നും തമാശ നിറഞ്ഞ തിരിച്ച് മറുപടികൾ നൽകുന്നതിൽ മലയാളികളെ എന്ന ലഭിച്ചിട്ടുള്ള പ്രകാരമാണ് നടനവിസ്മയം മോഹൻലാൽ. അദ്ദേഹത്തെ പ്രതിസന്ധിയിൽ ആക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് വളരെ ലളിതമായി ഉത്തരം നൽകി അദ്ദേഹം വലിയ കൈയടി വാങ്ങാറുള്ളത് പതിവാണ്.തിരുവോണ ദിനത്തോടനുബന്ധിച്ച് ഫ്ലവേഴ്സ് ചാനൽ ഒരുക്കിയ പ്രോഗ്രാമിൽ മോഹൻലാൽ കുട്ടികൾക്കൊപ്പം ആടിയും പാടിയും രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് വലിയൊരു എന്റർടൈൻമെന്റ് നൽകിയിരുന്നു.കുട്ടികളുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്കിടയിൽ മോഹൻലാൽ ഒരു വലിയ ചോദ്യം നേരിടേണ്ടി വന്നു. ദുൽഖർ സൽമാനെയാണോ പ്രണവ് മോഹൻലാലിനെയാണോ ഏറ്റവും കൂടുതൽ ഇഷ്ടം ? എന്നായിരുന്നു ആ പ്രസക്തമായ ചോദ്യം. എന്നാൽ തന്റെതായ നർമ്മ ശൈലിയിൽ മോഹൻലാൽ ആ ചോദ്യത്തിന് ലളിതമായി ഉത്തരം നൽകി.എന്നാൽ ഉത്തരം കേട്ടപ്പോൾ എല്ലാവരിലും ചെറിയ ഞെട്ടലും കൗതുകവും ആണ് ഉണ്ടാക്കിയത്.മോഹൻലാലിന്റെ മറുപടി ഇങ്ങനെ: ‘അച്ഛനെ ആണോ അമ്മയാണോ ഏറ്റവും കൂടുതൽ ഇഷ്ടം എന്നു ചോദിക്കും പോലെയാണ് ഇത്.കുഞ്ഞിലെ മുതൽ രണ്ടു പേരെയും കാണുന്നതല്ലേ ഞാൻ.രണ്ടുപേരും എനിക്ക് ഒരുപോലെ ഇഷ്ടമാണ്.എന്നാലും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഫഹദ് ഫാസിലിനെയാണ്.’തീർത്തും തമാശ കലർന്ന ഒരു ഉത്തരം മാത്രമായി ഇതിനെ കാണാൻ കഴിയില്ലെന്നാണ് ഫഹദ് ഫാസിൽ ആരാധകരുടെ പക്ഷം.ദുൽഖറിനെ പോലെയോ പ്രണവിനെ പോലെയോ ആദി ചിത്രങ്ങൾ കൊണ്ട് തന്നെ വലിയ രീതിയിലുള്ള സ്റ്റാർഡം ഉണ്ടാക്കിയെടുത്ത താരമല്ല ഫഹദ് ഫാസിൽ.പരാജയങ്ങളിൽ നിന്നും വലിയ പാഠം ഉൾക്കൊണ്ട് മറ്റൊരു യുവതാരങ്ങൾക്കും ചെയ്യാൻ കഴിയാത്ത തരത്തിലുള്ള കഥാപാത്രങ്ങളും സിനിമകളും ചെയ്ത് പ്രേക്ഷകപ്രീതി നേടിയ ഒരു യുവതാരമാണ് ഫഹദ് ഫാസിൽ.

ഒരു സാധാരണക്കാരനായ പ്രേക്ഷകന്റെ അഭിപ്രായം തന്നെയാണ് മോഹൻലാൽ എന്ന നടൻ ഇപ്പോൾ നടത്തിയിട്ടുള്ളത് എന്നാണ് ഫഹദ് ആരാധകരുടെ അവകാശവാദം. ഒരു സൂപ്പർ താരപുത്രൻ ആയിരുന്നില്ല ഫഹദ് ഫാസിൽ. ഒരു സംവിധായകന്റെ മകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മോളിവുഡിലെ നായകനിരയിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിക്കാൻ കഴിഞ്ഞു ഫഹദ് ഫാസിലിന്റെ അഭിനയ ജ്ഞാനം യുവനിരയിൽ മറ്റാരെക്കാളും മുമ്പിലാണ്. മോഹൻലാലിന്റെ ഈ അഭിപ്രായം വലിയ രീതിയിലുള്ള ആവേശമാണ് ഫഹദ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്.

ദുൽഖറിനെക്കാളും പ്രണവിനെക്കാളും മികച്ച ജനപ്രീതിയുള്ള ഒരു താരമാണ് ഫഹദ് ഫാസിൽ എന്ന് മോഹൻലാലിന്റെ ഈ അഭിപ്രായത്തോട് ചേർത്ത് വായിച്ചെടുക്കാൻ ശ്രമിക്കുകയാണ് മലയാളി പ്രേക്ഷകർ. എന്നിരുന്നാലും മൂന്നുപേരും മലയാള സിനിമയിലെ യുവനിരയിൽ പ്രധാനപ്പെട്ട താരങ്ങൾ തന്നെയാണ്. കേരളത്തിന് പുറമേ അന്യസംസ്ഥാനങ്ങളിലും മൂന്നു പേർക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നിലനിൽക്കുന്നത്. മൂവരും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നുമുണ്ട്.