“മമ്മൂട്ടിയോട് മത്സറിക്കാറില്ല” : അദ്ദേഹം ചെയ്ത പല മഹനീയ റോളുകളും എനിക്ക് ചെയ്യാൻ സാധിക്കില്ല എന്ന് ബോധ്യമുള്ള ആളാണ് ഞാൻ : മോഹൻലാൽ !

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന നാളെ മുതൽ പ്രദർശനശാലകളിൽ എത്തുകയാണ്. അതിന്റെ ഭാഗമായി ഡിജിറ്റൽ മീഡിയ പ്രവർത്തകർക്ക് മോഹൻലാൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കുകയുണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര സ്ഥാനത്തുള്ള ഇന്‍ഡസ്ട്രിയില്‍ ഒതുക്കലുകള്‍ നടക്കുന്നുണ്ടോ എന്ന ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി, സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് ഒതുക്കിയെന്ന് പലരും പരാതി പറയുന്നതെന്നാണ്. വളരെ കറച്ച് ആളുകള്‍ മാത്രമുള്ള ഒരു മേഖലയാണ് മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരം മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്? മോഹൻലാൽ ചോദിക്കുന്നു. സിനിമകളിലെ തിരക്കഥകൾ ഒരാളെ മാത്രം മനസ്സില്‍ ധ്യാനിച്ച് എഴുതി ഉണ്ടാക്കുന്നതൊന്നുമല്ലെന്നും, ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങള്‍ കുറയുമ്പോളാണ് തന്നെ ഒതുക്കിയെന്ന് മറ്റുള്ളവര്‍ പരാതി പറയുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞ് വരികയായിരുന്നു എന്ന് വ്യക്തമായി മോഹന്‍ലാല്‍ പറയുന്നു.

മമ്മൂട്ടിക്കയും ഞാനും തമ്മിൽ ഇതുവരെ താര യുദ്ധങ്ങൾ ഒന്നും ഇല്ല എന്നും ആരോഗ്യപരമായ ചെറിയ മത്സരങ്ങൾ മാത്രമേയുള്ളൂവെന്നും മോഹൻലാൽ വ്യക്തമാക്കുന്നു. അദ്ദേഹം ചെയ്ത പല മഹനീയ റോളുകളും എനിക്ക് ചെയ്യാൻ സാധിക്കില്ല എന്ന് ബോധ്യമുള്ളയാളാണ് ഞാൻ. പിന്നെ എന്തിനാണ് അദ്ദേഹത്തോട് ഒരു യുദ്ധത്തിന് ഞാൻ പോകുന്നത്, അദ്ദേഹത്തിന് നല്ല റോളുകൾ കിട്ടുമ്പോൾ എനിക്കും അതുപോലെ നല്ല റോളുകൾ കിട്ടണമെന്ന് കൊതിക്കാറുണ്ട്, അതിലെന്താണ് തെറ്റ്? ഒരാൾ മറ്റൊരാളെ ഒതുക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. തങ്ങൾക്കിടയിൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നും മോഹൻലാൽ വ്യക്തമാക്കുന്നു. എന്നും മോഹൻലാൽ പറഞ്ഞു. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയുമായി താരയുദ്ധം നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അദ്ദേഹം ഇത് പറഞ്ഞത്.