“ഇന്ത്യയിലെ ആദ്യത്തെ നേവല്‍ കമാന്‍ഡറാണ് കുഞ്ഞാലി മരയ്ക്കാര്‍, അതിനാല്‍ ഈ ചിത്രം ഇന്ത്യന്‍ നേവിക്കുള്ള സമര്‍പ്പണമാണ്”- പ്രിയദര്‍ശന്റെ സ്വപ്‌ന പ്രോജക്ട് കുഞ്ഞാലി മരയ്ക്കാറിനെപ്പറ്റി മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ…!! രോമാഞ്ചം #MarakkarLoading

പ്രിയദര്‍ശനൊപ്പം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാറിനെ പറ്റി തുറന്നു സംസാരിച്ചു മോഹന്‍ലാല്‍. മരയ്ക്കാറിന്റെ പ്രീബിസിനസ് കേട്ടാല്‍ ഞെട്ടുമെന്ന പൃഥ്വിരാജിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് അവാതരകന് മോഹന്‍ലാലിനോട് ചോദ്യം ഉന്നയിച്ചത്. സിനിമയുടെ ബിസിനസിനെപ്പറ്റി സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നും, എന്നാല്‍ തീര്‍ച്ചയായും നമ്മുക്ക് ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും മരയ്ക്കാറെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി.

വളരെ വെല്‍മെയ്ഡ് ആയൊരു ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം. ഇന്ത്യയുടെ ആദ്യത്തെ നേവല്‍ കമാഡന്റ്ന്റാണ്, അതിനാല്‍ തന്നെ സിനിമ ഇന്ത്യന്‍ നേവിക്ക് സമര്‍പ്പിക്കാനാണ് തങ്ങള്‍ താത്പര്യപ്പെടുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തീര്‍ച്ചയായും മലയാള സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും മുകളിലുള്ള ഒരു മേക്കിംഗാണ് സിനിമയ്ക്കുള്ളത്. പ്രിയന്‍ അത് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.

ഇരുവര്‍, കാലാപാനി, മണിചിത്രത്താഴ്, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ ലീഗിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചിത്രമായിരിക്കും കുഞ്ഞാലിമരയ്ക്കാറെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മലയാള സിനിമയ്ക്ക് ഇന്ത്യക്കും, ഇന്ത്യക്ക് വെളിയിലും ഒരു മാര്‍ക്കറ്റ് ക്രിയേറ്റ് ചെയ്യാന്‍ ഈ സിനിമ കൊണ്ട് ഉപകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ലാലേട്ടന്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നടന്മാര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികള്‍ ഹൈദരബാദ് ഫിലിം സിറ്റിയിലാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബ്ലേഡ് റണ്ണര്‍ അടക്കമുള്ള ഹോളിവുഡ് പ്രോജക്ടുകള്‍ കൈകാര്യം ചെയ്ത വി.എഫ്.എക്‌സ് ടീമാണ് സിനിമയുടേത്.