“ലാലേട്ടനെ ചുംബിച്ച്‌ യുവനടി മെറീന മൈക്കിൾ” ; കടുത്ത മോഹൻലാൽ ആരാധികയായ മെറീനയുടെ ടിക് ടോക് വീഡിയോ ! #വൈറൽ

ഈ ഓണക്കാലം ആഘോഷമാക്കാൻ മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന റിലീസിനൊരുങ്ങുകയാണ്.മോഹൻലാൽ ആരാധകർ ഏറെ കൗതുകത്തോടെയാണ് ലൂസിഫർ എന്ന സിനിമ കഴിഞ്ഞുള്ള അടുത്ത മോഹൻലാൽ ചിത്രം എന്നോണം ഇട്ടിമാണിയെ കാത്തിരിക്കുന്നത്.തങ്ങൾക്ക് വേണ്ടി നടനവിസ്മയം ലാലേട്ടൻ ഇട്ടിമാണിയിൽ എന്താണ് കരുതി വച്ചിട്ടുള്ളത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇതുവരെ പുറത്തുവന്ന ട്രെയിലറും പാട്ടും കണ്ടാൽ അറിയാം ഇട്ടിമാണി ചിരിയുടെ വെടിക്കെട്ട് തീർക്കാൻ പോകുന്ന മോഹൻലാൽ ചിത്രം ആയിരിക്കും എന്ന്. ഇപ്പോൾ ഇട്ടിമാണി സിനിമയുടെതായി ഒരിടത്ത് ഒട്ടിച്ചു വച്ചിരിക്കുന്ന പോസ്റ്ററിലെ മോഹൻലാലിനെ ചുംബിച്ച് യുവനടി മെറീന മൈക്കിള്‍ കുരിശിങ്കല്‍ ചെയ്ത ടിക് ടോക് വീഡിയോ വൈറൽ ആവുകയാണ്. മോഹൻലാലിന്റെ വലിയ ഒരു ആരാധികയാണ് താനെന്ന് ഇതോടെ തെളിയിച്ചിരിക്കുകയാണ് മെറീന എന്ന ഈ യുവനടി.മുംബൈ ടാക്സി, ഹാപ്പി വെഡ്ഡിങ്ങ്, അമര്‍ അക്ബര്‍ ആന്തോണി, ചങ്ക്സ്, എബി, കുമ്പാരീസ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. ഏറ്റവും പുതിയതായി ‘വട്ടമേശ സമ്മേളനം’ എന്ന മലയാളംചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മെറീന.

നവാഗതരായ ജിബി–ജോജു സംവിധാനം ചെയ്യുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ ഓണം റിലീസ് ചിത്രമായാണ് തിയേറ്ററിലെത്തുക. ചൈനീസ് വേഷങ്ങളിൽ അടക്കം വേറിട്ട ഗെറ്റപ്പുകളിലാണ് മോഹൻലാൽ ഈ ഫൺ ഫിൽഡ് ഫാമിലി എന്റർടൈനറിൽ പ്രേക്ഷകർക്ക് മുന്നിലേക്ക്  എത്തുവാൻ പോകുന്നത്.