“മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവും !!” ; ഹിറ്റ്‌മേക്കേർസ് ബോബി – സഞ്ജയ്‌ ടീമിന്റെ ഡ്രീം പ്രൊജക്റ്റ്‌ ആയ പൊളിറ്റിക്കൽ ത്രില്ലർ ഷൂട്ടിംഗ് ആരംഭിക്കുവാൻ പോകുന്നു..

മലയാളസിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ നൽകിയ കഴിവുറ്റ തിരക്കഥാകൃത്തുക്കളാണ് ബോബി & സഞ്ജയ് സഹോദരങ്ങൾ. ഒടുവിൽ ഇരുവരും ചേർന്ന് രചിച്ച ‘ഉയരെ’ കേരള ബോക്സ് ഓഫീസിൽ വലിയ കളക്ഷനും മികച്ച പ്രേക്ഷകാഭിപ്രായവും ഹിറ്റ്‌ ആയിരുന്നു. ഇപ്പോൾ ഇതാ ബോബി- സഞ്ജയ് ടീമിന്റെ അടുത്ത തിരക്കഥ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് വേണ്ടിയാണ്. നവംബർ മാസങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. ഇത് ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും. ‘ചിറകൊടിഞ്ഞ കിനാക്കൾ’ എന്ന സിനിമയുടെ സംവിധായകൻ സന്തോഷ് വിശ്വനാഥായിരിക്കും ചിത്രം സംവിധാനം ചെയ്യുക. ‘വൺ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിൽ കേരള മുഖ്യമന്ത്രിയുടെ വേഷമായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് എറ്റവും ത്രസിപ്പിക്കുന്ന റിപ്പോർട്ട്‌. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കപ്പെടുന്നത്. മികച്ച താരനിര തന്നെയുളള ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, ശ്രീനിവാസൻ തുടങ്ങിയവരുമുണ്ട് എന്നാണ് അടുത്ത വൃന്ദങ്ങൾ നൽകുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. വാർത്തകൾ ശരിയാണെങ്കിൽ മമ്മൂട്ടി ആദ്യമായിട്ടാണ് ബോബി- സഞ്ജയ് എന്നിവർക്കൊപ്പം ഒന്നിക്കാൻ പോകുന്നത്.മമ്മൂട്ടിയുടെ ഷൂട്ടിങ് പൂർത്തിയായ ഗാനഗന്ധർവ്വൻ ഈമാസം റിലീസിന് ഒരുങ്ങുകയാണ്. ഈ വർഷം തന്നെ മമ്മൂട്ടിയുടെ മാമാങ്കം റിലീസിന് എത്തുമെന്നാണ് സൂചനകൾ. മാമാങ്കം ഗ്രാഫിക് ടീസർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.