ഞങ്ങളെല്ലാം എവിടെ പോകാനാണ് ?? പൊളിക്കാൻ വന്നാലും ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങില്ല !! കൊച്ചിയിലെ ഫ്ലാറ്റ് പൊളിക്കുന്നതിന് എതിരെ വൻ പ്രതിഷേധം !!

എറണാകുളം മരടിലെ H2O ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിനും സംബന്ധിച്ചുള്ള വിവാദങ്ങൾ ഇപ്പോൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിനും ആയി ബന്ധപ്പെട്ട സർക്കാർ നിർദേശം പാലിക്കണമെന്ന് അറിയിച്ചിരിക്കുകയാണ് എറണാകുളം കളക്ടർ. സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കാൻ സന്ദർശനത്തിനെത്തിയ കേരള ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിഷേധം അറിയിക്കാൻ അതേ വാസികളായി ചലച്ചിത്രതാരങ്ങളായ സൗബിൻ ഷാഹിറും, മേജർ രവിയും അടങ്ങുന്ന സംഘവും എത്തിയതോടെ മരടിലെ സംഭവം വലിയ വാർത്തയായി മാറുകയായിരുന്നു. ഫ്ലാറ്റ് പൊളിച്ചുനീക്കിയതിന്റെ റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതിയിലെ കർശന നിർദേശത്തെ തുടർന്ന് അഞ്ചു ഫ്ലാറ്റുകളും ചീഫ് സെക്രട്ടറി സന്ദർശിക്കുകയായിരുന്നു. ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ മുടക്കി ഫ്ലാറ്റ് സ്വന്തമാക്കിയ ആളുകൾ കരഞ്ഞും നിലവിളിച്ചും പ്രതിഷേധിച്ചും കൊണ്ട് ചീഫ് സെക്രട്ടറിയുടെ മുന്നിൽ എത്തുകയായിരുന്നു. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ് എന്നാണ് സെക്രട്ടറി പ്രതികരിച്ചത്.തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച കൊച്ചി മരടിലെ 350 ഫ്ലാറ്റുകൾ ഈ മാസം 20നകം പൊളിച്ചുമാറ്റി റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ അന്ത്യശാസനം.കോടതിയലക്ഷ്യ നടപടിയുണ്ടാകാമെന്ന മുന്നറിയിപ്പിനു മുന്നിൽ സർക്കാരും നിസഹായ അവസ്ഥയിലാണ്. ഏകദേശം 90 ഓളം കുടുംബങ്ങൾ ആണ് മരട് ഫ്ലാറ്റിൽ താമസിക്കുന്നത്. ലോണെടുത്തും കടംവാങ്ങിയും ഒക്കെയാണ് മിക്കവരും ഫ്ലാറ്റുകൾ സ്വന്തമാക്കിയത്.നിർമാണപ്രവർത്തനങ്ങൾ ക്രമക്കേട് കണ്ടെത്തിയ കോടതി ഫ്ലാറ്റ് പൊളിച്ചു നീക്കാൻ ഇറക്കിയതോട എന്തുചെയ്യണമെന്നറിയാതെ കുറേ കുടുംബമാണ് അക്ഷരാർഥത്തിൽ വഴിയാധാരമാക്കുന്നത്. ഫ്ലാറ്റിലെ ഒരു താമസക്കാരൻ കൂടിയായ സൗബിൻ ഷാഹിർ തങ്ങൾ ഇവിടുന്ന് ഒഴിഞ്ഞു പോകില്ല എന്ന് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. മാത്രമല്ല പത്രമാധ്യമങ്ങളിലൂടെ അല്ലാതെ ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് സർക്കാരിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ അറിയിപ്പോ നോട്ടീസുകളോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമാ പ്രവർത്തകൻ ആണെങ്കിൽ കൂടിയും വലിയൊരു തുക മുടക്കിയാണ് സൗബിൻ മരടിലെ ഫ്ളാറ്റ് സ്വന്തമാക്കിയത്. സൗബിനോടൊപ്പം തന്നെ പൊളിച്ചു മാറ്റലിന്റെ ഭീഷണി നേരിടുന്ന മറ്റൊരു ചലച്ചിത്ര താരമാണ് ശ്രീ മേജർ രവി. തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ കോടതി തയ്യാറാവണം എന്ന് മേജർ രവി അഭിപ്രായപ്പെട്ടു. അതിനു വേണ്ടിയുള്ള നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് അടുത്ത നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളികളുടെ പ്രിയ സംവിധായകൻ ബ്ലെസ്സിയും ഈ ഫ്ലാറ്റിലെ ഒരു താമസക്കാരനാണ്. സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണം എന്നാണ് അദ്ദേഹത്തിന്റെയും ആവശ്യം. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ വാർത്താ പ്രാധാന്യം ഉള്ള വിഷയമായി മരട് ഫ്ലാറ്റ് വിഷയം ഇപ്പോൾ മാറുകയാണ്. നിലവിൽ ഫ്ലാറ്റിൽ താമസിക്കുന്നവരുടെ പുനരധിവാസത്തിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ കളക്ടറുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.