മോഹന്‍ലാല്‍..! ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പുത്രന്‍ !!! മൂന്നു വാക്കുകളില്‍ ലാലേട്ടനെ നിര്‍വചിക്കാന്‍ പറഞ്ഞ തമിഴ് അവതാരകന് മഞ്ജു വാര്യര്‍ കൊടുത്ത മറുപടി; വീഡിയോ

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മകനാണ് മോഹന്‍ലാലെന്ന് മഞ്ജു വാര്യര്‍. ധനുഷ്-വെട്രിമാരന്‍ ചിത്രം അസുരനിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന മഞ്ജു തമിഴ് യൂട്യൂബ് ചാനലായ ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ മൂന്നു വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ ലാലേട്ടനെ മൂന്നു വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയില്ലെന്നും, അദ്ദേഹം ദൈവത്താല്‍ തെരഞ്ഞെടുത്ത പുത്രനാണെന്നും മഞ്ജു പറഞ്ഞു. ഞാന്‍ ലാലേട്ടനൊപ്പം 7,8 ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകതയുള്ള ഒരു എനര്‍ജിയും, ചാമും അദ്ദേഹത്തില്‍ നിന്നു ലഭിക്കും. എന്നാല്‍ അതേസമയം വളരെ സാധാരണമായി, ഒരു സൂപ്പര്‍സ്റ്റാറിന്റെ തലക്കനമില്ലാതെയാണ് പെരുമാറ്റം. അതു കൊണ്ട് തന്നെ ഷൂട്ടിംഗ് സെറ്റില്‍ ഒക്കെ പുറത്തു നിന്നു വന്നൊരാള്‍ ലാലേട്ടനെ കണ്ട് എക്‌സൈറ്റഡ് ആകുമ്പോഴാണ് നമ്മള്‍ എത്രയും വലിയ ഒരു താരത്തിനൊപ്പമാണ് ഇരിക്കുന്നതെന്ന കാര്യം മനസിലാകുന്നത്-മഞ്ജു പറഞ്ഞു.

തമിഴ് ചിത്രങ്ങള്‍ക്ക് മലയാളിത്തില്‍ വലിയ സ്വീകാര്യതയാണെന്നും. വിജയ്, സൂര്യ, അജിത്, രജനീകാന്ത് ചിത്രങ്ങള്‍ക്ക് വലിയ ജനപ്രീതി മലയാളികള്‍ക്കിടയില്‍ ഉണ്ടെന്നും മഞ്ജു പറയുന്നു. മുന്‍പും തമിഴില്‍ നിന്നും ഒട്ടേറെ ഓഫറുകള്‍ വന്നെങ്കിലും ഇപ്പോഴാണ് അഭിനയിക്കാന്‍ സാധിച്ചതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.