സൂപ്പർതാരങ്ങളുടെ പെൺമക്കൾ എന്തുകൊണ്ട് സിനിമയിൽ അഭിനയിക്കുന്നില്ല ? കാരണം വ്യക്തമാക്കി മമ്മൂട്ടിയുടെ മകൾ സുറുമി. സിനിമാ ജീവിതം തെരഞ്ഞെടുക്കാതെ മറ്റൊരു മേഖലയിലേക്ക്…

മലയാള സിനിമയിലെ സൂപ്പർതാര പദവി അലങ്കരിക്കുന്ന ഒട്ടുമിക്ക എല്ലാവരുടെയും മക്കൾ ഇപ്പോൾ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ദുൽഖറും, കാളിദാസനും, പ്രണവും, ഗോകുൽ സുരേഷും അങ്ങനെ പോകുന്നു താരപുത്രന്മാരുടെ നീണ്ട നിര. എന്തുകൊണ്ടാണ് ഇവരുടെ ആരുടെയും പെൺമക്കൾ സിനിമ മേഖലയിലേക്ക് കടന്നു വരാത്തത്? അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ചോദ്യമാണിത്.കൃത്യമായ വിശദീകരണങ്ങൾ ഒന്നും ഇതുവരെ താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല.അതിൽ പലരുടെയും പുത്രന്മാർ ബാലതാരങ്ങൾ ആയി പോലും സിനിമയിലേക്ക് കടന്നു വന്നവരാണ്.മലയാള ഭാഷകൾക്കു പുറമേ അന്യ ഭാഷയിലും തങ്ങളുടേതായ സ്റ്റാർഡം നിലനിർത്താൻ ഈ പറയുന്ന താരപുത്രന്മാർക്കെല്ലാം കഴിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം.മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളസിനിമ മേഖലയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു ചെറിയ ശ്രമം പോലും നടത്താൻ നാളിതുവരെയായി മുഖ്യധാരാ നായകന്മാരുടെ പെൺമക്കൾ ഒന്ന് ശ്രമിച്ചിട്ട് പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം.വ്യക്തിപരമായ താൽപര്യങ്ങളാണ് ഒരാളുടെ കർമ്മ മേഖല തെരഞ്ഞെടുക്കാൻ സ്വാധീനിക്കുന്നത് എങ്കിലും ഒരിക്കൽപോലും അതിനുവേണ്ടി ശ്രമിക്കാൻ തയ്യാറാകാത്തതിന്റെ പൊരുൾ എന്താണെന്ന് അറിയാൻ പ്രേക്ഷകർക്ക് അതിയായ ജിജ്ഞാസയുണ്ട്.ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ മകൾ സുറുമി തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തു വന്നിരിക്കുന്നത് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ മറുപടിയിലാണ് താരപുത്രി തന്റെ നയം വ്യക്തമാക്കിയത്.

വാപ്പയെ പോലെയും സഹോദരൻ ദുൽഖറിനെ പോലെയും ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ തനിക്ക് ഭയമാണെന്നും അതിന് തനിക്ക് കഴിയുമെന്ന് തോന്നുന്നില്ല എന്നു സുറുമി വ്യക്തമാക്കി.ദുൽഖർനേക്കാളും നാല് വയസ്സ് മൂത്തതാണ് സുറുമി.രാജ്യത്തെ പ്രശസ്തനായ ഹാർട്ട് സർജൻ മുഹമ്മദ് റെയ്ഹാൻ സഹീദിന്റെ ഭാര്യ കൂടിയാണ് സുറുമി.അച്ഛന്റെയും സഹോദരന്റെയും മേഖലയിൽ നിന്നും വളരെ വ്യത്യസ്തമായ ‘വര’ മേഖലയിൽ ഏറെ പ്രാവണ്യം ഉള്ള ആളാണ് സുറുമി.ക്യാമറയ്ക്ക് മുന്നിൽ എത്തിയില്ലെങ്കിലും ഫോട്ടോഗ്രാഫി മേഖല താൽപര്യമുണ്ടെന്നും എന്നാൽ ഒരു ചിത്രമെങ്കിലും തനിക്ക് നന്നായി എടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല എന്നും സുറുമി വ്യക്തമാക്കി.എന്തെങ്കിലും ആകണം എന്ന് പറഞ്ഞു പിതാവ് മമ്മൂട്ടി തന്നെ ഒരിക്കലും നിർബന്ധിച്ചിട്ടില്ല എന്നും എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് എന്നും അതുകൊണ്ട് താൻ തിരഞ്ഞെടുത്ത മേഖലയാണ് ചിത്രരചനാ മേഖലയെന്നും സുറുമി വെളിപ്പെടുത്തി.

ചെറുപ്പം മുതലേ ചിത്രരചന മേഖലയോട് താല്പര്യം കാണിച്ചിട്ടുണ്ട് അതിനെ കുടുംബാംഗങ്ങൾ മുഴുവൻ പൂർണമായും പ്രോത്സാഹിപ്പിച്ചിട്ടുണ്ട് അതുകൊണ്ടൊക്കെ തന്നെ താല്പര്യം മുഴുവൻ വര മേഖലയോട് തന്നെയാണ്.ലണ്ടനിൽ പഠനം പൂർത്തിയാക്കിയ സുറുമി വിവാഹം കഴിച്ചിരിക്കുന്നത് രാജ്യത്തെ പ്രശസ്തനായ ഹാർട്ട് സർജൻ മുഹമ്മദ് റെയ്ഹാൻ സഹീദിനെയാണ്.സിനിമയിലേക്ക് കടന്ന് വരാത്തതിന്റെ കാരണം വ്യക്തമാക്കിയ സുറുമി രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്.