അർദ്ധരാത്രി മുതൽ മമ്മൂട്ടിയുടെ വസതിക്കുമുന്നിൽ ആരാധക കൂട്ടം !! പിറന്നാൾ ആശംസകൾ നേരാൻ ഒത്തുകൂടിയത് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ സംഘം !! കാത്തിരിപ്പുകൾക്കൊടുവിൽ മമ്മൂട്ടി…

മഹാനടൻ മമ്മൂട്ടി പിറന്നാൾ നിറവിൽ. അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് വരുന്ന ആരാധകവൃന്ദമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്.സ്റ്റാറ്റസ് വീഡിയോകളും ബർത്ത് ഡേ വിഷ് കൊണ്ടും ഇഷ്ട്ട താരത്തിന്റെ
ജന്മദിനം എല്ലാ ആരാധകരും വലിയ രീതിയിൽ ആഘോഷമാക്കുകയാണ്.മിക്ക ആരാധകരും ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ആണ് മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്നതെങ്കിൽ മറ്റൊരു കൂട്ട് ആരാധകർ അതിൽ നിന്നും വളരെ വ്യത്യസ്തമായി നിന്നു.അവർ മമ്മൂട്ടിയെ നേരിൽ കണ്ട പിറന്നാൾ ആശംസകൾ നേർന്നു.ഇന്നലെ അർധരാത്രിയോടെ മമ്മൂട്ടിയുടെ ഔദ്യോഗിക വസതിയുടെ മുൻപിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയത്.മമ്മൂട്ടിയെ ഒന്നു നേരിൽ കണ്ട് പിറന്നാൾ ആശംസകൾ പറഞ്ഞു സന്തോഷം പങ്കിടുക എന്ന ലക്ഷ്യത്തോടെ നിരവധി സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആരാധക കൂട്ടമാണ് മമ്മൂട്ടിയുടെ വസതിക്ക് മുൻപിൽ ഒത്തുകൂടിയത്.രാത്രി ഏറെ വൈകിയും മമ്മൂട്ടിയെ നേരിൽ കാണണമെന്ന ആഗ്രഹത്തോടെ എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ആരാധനാ സമൂഹത്തിന്റെ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു.മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു ഞാൻ രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിൽ ഉണ്ടായിരുന്നു. ആ മമ്മൂട്ടി ആരാധകരെ ആദ്യം അഭിവാദ്യം ചെയ്തത് രമേശ് പിഷാരടി ആയിരുന്നു. മമ്മൂട്ടി ആരാധകർ ഒത്തുകൂടിയ കാഴ്ച രമേശ് പിഷാരടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് വീഡിയോയായി മമ്മൂട്ടി ആരാധകർക്ക് പങ്കിട്ടു. രാത്രി ഏറെ വൈകിയും മമ്മൂട്ടിയെ കാണാതെ പോകില്ല എന്ന ആരാധകരുടെ തീരുമാനം ഒടുവിൽ സാഫല്യം ആകുകയായിരുന്നു.ചെറിയ കാത്തിരിപ്പുകൾക്കൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ട് വീടിനു വെളിയിലേക്ക് എത്തി.ആർപ്പുവിളികളും പിറന്നാളാശംസകൾ നേർന്നു കൊണ്ട് ആരാധക കൂട്ടം വലിയ ആവേശത്തിലാണ് നിമിഷം.മുണ്ടെടുത്ത് ഷൈലോക്ക് ലുക്കിൽ വന്നു കൈ ഉയർത്തി ആരാധകരെ അഭിവാദനം ചെയ്തു മമ്മൂട്ടിയെ കണ്ടതോടെ ആരാധകർക്ക് നാളിതുവരെയായി കാത്തിരുന്ന ഒരു അസുലഭ നിമിഷം ആണ് ലഭിച്ചത്.

അർദ്ധരാത്രി വരെ കൈക്കുഞ്ഞുങ്ങളുമായി വരെ കാത്തുനിന്നവരുണ്ട് അവരെ പോലുള്ള ആരാധകർക്ക് മമ്മൂട്ടിയെ നേരിൽ കാണുവാനും അദ്ദേഹത്തിന് നേരിട്ട് പിറന്നാൾ ആശംസകൾ അറിയിക്കുവാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഏവരും. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള ആഘോഷ പരിപാടികളാണ് നടന്നുവരുന്നത്. ഇഷ്ട്ട താരത്തിന്റെ ജന്മദിന ആഘോഷങ്ങൾക്കായി വലിയ കാത്തിരിപ്പാണ് ആരാധകർക്കിടയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം കാത്തിരിപ്പുകൾക്ക് എല്ലാം വിരാമമിട്ടുകൊണ്ട് മമ്മൂട്ടി ആരാധകർ സെപ്റ്റംബർ 7 എന്ന ദിവസം ഒരിക്കലും മറക്കാനാവാത്ത അനുഭവം ആക്കി മാറ്റുകയാണ്.