ഈ മനുഷ്യന് 68 വയസ്സോ….!!! ചുള്ളന്‍ മമ്മൂക്കയെ കണ്ട് വിവിധ രാജ്യങ്ങളിലുള്ള ആളുകളുടെ പ്രതികരണം; മമ്മൂട്ടിയുടെ ബര്‍ത്ത് ഡേ പ്രമാണിച്ച് ആരാധകന്‍ നിര്‍മ്മിച്ച വീഡിയോ സൂപ്പര്‍ഹിറ്റ്‌

സെപ്തംബര്‍ ഏഴ് മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഒരു ആഘോഷ ദിവസമാണ്. ഇഷ്ടതാരം മമ്മൂക്കയുടെ പിറന്നാള്‍ ദിനം. ദ് മമ്മൂക്ക ഡേ.. മെഗാസ്റ്റാറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഒരു കടുത്ത ആരാധകന്‍ തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയുടെ ഫോട്ടോ വിദേശികളെ കാണിച്ച് അദ്ദേഹത്തിന്റെ പ്രായം പ്രവചിക്കുന്നതാണ് വീഡോയോയുടെ കണ്ടന്റ്. തുടര്‍ന്നു യഥാര്‍ത്ഥ പ്രായം പറയുമ്പോഴുള്ള അവരുടെ റിയാക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എ.കെ 47 എന്ന ചാനലാണ് ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ചിട്ട് വിദേശികളോട് അദ്ദേഹത്തിന്റെ പ്രായം ഗസ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ 35 മുതല്‍ 50 വരെയുള്ള പ്രായമാണ് അവര്‍ പറയുന്നത്. അതിനിടയില്‍ ഉഗണ്ടയില്‍ നിന്നുള്ള വ്യക്തി താന്‍ മമ്മൂട്ടി ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ സ്റ്റണ്ടുകള്‍ വളരെയിഷ്ടമാണെന്നും പറയുന്നുണ്ട്.

തുടര്‍ന്ന് വരുന്ന സെപ്ബംബര്‍ ഏഴിന് ഇദ്ദേഹത്തിന് 67 വയസു തികയുമെന്ന് അറിയുമ്പോള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഞെട്ടുന്നതും വീഡിയോയില്‍ കാണാം. ഏഴാം തിയതി മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്റെ ട്രെയ്‌ലര്‍ പുറത്തുവിടും.